കണ്ണൂർ : അഭിമുഖത്തിനിടെ അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസിയുടെ പേര് മേഴ്സി എന്ന് ഉച്ചരിച്ചത് മാധ്യമപ്രവർത്തകനുണ്ടായ നാക്കുപിഴയാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനാണ് മേഴ്സിയെന്ന പേര് ആദ്യം പറയുന്നത്, തുടർന്ന് താൻ അത് ആവർത്തിക്കുകയായിരുന്നുയെന്ന് ഇപി ജയരാജൻ കണ്ണൂരിൽ മാധ്യമങ്ങളോടായി പറഞ്ഞു. എന്നാൽ ന്യായികരിക്കാനില്ലെന്നും പക്ഷെ ഇത് പ്രചരിപ്പിച്ചതിന്റെ പിന്നിൽ ബ്ലാക് മെയിൽ ലക്ഷ്യമുണ്ടെന്നും എൽഡിഎഫ് കൺവീനർ കൂട്ടിച്ചേർത്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലോകകപ്പ് ഫുട്ബോളിനോട് അനുബന്ധിച്ച് സ്വകാര്യ ചാനലായ മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിലാണ് ഇപി ജയരാജൻ മെസിയെ മേഴ്സിയെന്ന് വിളിക്കുന്നത്. തുടർന്ന് ആ വീഡിയോ ദൃശ്യം സോഷ്യൽ മീഡിയയിൽ ആകെ വൈറാലാകുയും ചെയ്തു. റിപ്പോർട്ടർ മേഴ്സി എന്ന് പറഞ്ഞപ്പോൾ തനിക്കാദ്യം സംശയമുണ്ടായിരുന്നുയെന്നും എന്നാൽ വീണ്ടും തുടർന്നപ്പോൾ താൻ അത് ആവർത്തിക്കുകയായിരുന്നുയെന്ന് എൽഡിഎഫ് കൺവീനർ വ്യക്തമാക്കി. 


ALSO READ : FIFA World Cup 2022 : 'ലോകകപ്പ് ചാമ്പ്യൻ ശാപം'; ഖത്തറിൽ ഫ്രാൻസ് മറികടക്കുമോ?


എന്നാൽ മാധ്യമപ്രവർത്തകൻ കരുതികൂട്ടി തന്നെ തെറ്റിച്ചതാണെന്ന് ഇപ്പോൾ പറയുന്നില്ല, പക്ഷെ ഇതിന് പന്നിൽ തന്നെ ബ്ലാക് മെയിൽ ചെയ്യാൻ പദ്ധതിയിട്ട് വന്നതാണെന്ന് തനിക്ക് പിന്നീട് മനസ്സിലായിയെന്ന് ജയരാജൻ പറഞ്ഞു. എന്നിരുന്നാലും തനിക്ക് പറ്റിയ ഉച്ഛാരണ പിഴവ് ന്യായികരിക്കില്ലയെന്നും റിപ്പോർട്ടർക്ക് തെറ്റ് പറ്റിയെന്ന് മനസ്സിലാക്കിട്ടും താൻ അത് ആവർത്തിക്കാൻ പാടില്ലായിരുന്നുയെന്നും സിപിഎം നേതാവ് കൂട്ടിച്ചേർത്തു. അജർന്റീനയുടെ ആരാധകനായ ഇപി ജയരാജൻ മെസി (മേഴ്സി) ഇത്തവണ കപ്പ് ഉയർത്തുമെന്നാണ് അഭിമുഖത്തിൽ പറഞ്ഞിരുന്നുത്. 


അതേസമയം ലോകകപ്പിന് മുന്നോടിയായിട്ടുള്ള സന്നാഹ മത്സരത്തിൽ ഇന്ന് മെസിയുടെ അർജന്റീന യുഎഇയെ നേരിടും. ഇന്ത്യൻ സമയം രാത്രി 9 മണിക്ക് ദുബായിൽ വെച്ചാണ് അർജന്റീന യുഎഇ സന്നാഹ മത്സരം. നവംബർ 20ന് ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലുള്ള മത്സരത്തോടെയാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഡിസംബർ 18നാണ് ഫൈനൽ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.