ആത്മകഥാ വിവാദങ്ങൾക്കിടെ മുൻ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ഇന്ന് പാലക്കാട് എത്തും. പാലക്കാട് ഇടത് സ്ഥാനാർത്ഥി പി സരിന്റെ പ്രചരണത്തിനായാണ് ഇപി എത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വൈകുന്നേരം അഞ്ച് മണിക്ക് മുൻസിപ്പൽ ബസ്റ്റാൻഡ് പരിസരത്ത് നടക്കുന്ന പൊതുയോ​ഗം ഉദ്ഘാടനം ചെയ്ത് സരിനായി വോട്ട് അഭ്യർത്ഥിക്കും. വിവാദമായ ആത്മകഥയിൽ സരിനെ കുറിച്ചുള്ള പരാമർശവുമുണ്ടായിരുന്നു. ഇത് പാലക്കാട്ടെ പ്രവർത്തകരിൽ വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപി ജയരാജൻ പാലക്കാട് എത്തുന്നത്. 


Read Also: എഡിഎം നവീൻ ബാബുവിൻ്റെ മരണം: കുടുംബത്തിൻ്റെ മൊഴി ഇന്ന് രേഖപ്പെടുത്തും


പാലക്കാട് സ്ഥാനാർത്ഥി പി സരിൻ അവസരവാദിയാണെന്നായിരുന്നു ആത്മകഥയിലെ വിമർശനം. സ്വതന്ത്രർ വയ്യാവേലി ആകുന്നത് ഓർക്കണം. ഇഎംഎസ് തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പിവി അൻവറിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം പറയുന്നത്.


അതേസമയം ആത്മകഥാ വിവാദത്തിൽ ഇപി ഡിസി ബുക്കസിന് വക്കീൽ നോട്ടീസ് അയച്ചു. ഡിജിപിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് ഡിസി ബുക്ക്സ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചത്. അഡ്വ. കെ വിശ്വൻ മുഖേനയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 


ബുധനാഴച രാവിലെ വയനാട് ചേലക്കര പോളിങ് നടക്കുന്നതിനിടെയാണ് പാർട്ടിയെ പ്രതിരോധത്തിലാക്കി ആത്മകഥയുടെ ഭാ​ഗങ്ങൾ പുറത്ത് വന്നത്. എന്നാൽ പ്രചരിക്കുന്നത് തന്റെ ആത്മകഥയല്ലെന്നും പുസ്തകം എഴുതിതീർന്നിട്ടില്ല, അത് പ്രസിദ്ധീകരിക്കാനുള്ള അനുമതി ആർക്കും നൽകിയിട്ടില്ലെന്നും ഇപി പ്രതികരിച്ചു. 


അതിനിടെ പ്രസാധനം നീട്ടിവെച്ചതായി ഡിസി ബുക്ക്സ് അറിയിച്ചു. പുസ്തക നിർമിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം നീട്ടിവെച്ചതായാണ് വിശദീകരണം. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധീകരിക്കുമ്പോൾ വ്യക്തമാക്കുമെന്നും അറിയിച്ചു. എന്നാൽ മാധ്യമങ്ങളിൽ വന്ന ഉള്ളടക്കം നിഷേധിച്ചതുമില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.