ഇപി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ രവി ഡിസിയുടെ മൊഴി എടുത്ത് പൊലീസ്. കോട്ടയം ഡിവൈഎസ്പി കെ ജി അനീഷ് ആണ് മൊഴി എടുത്തത്. മൊഴിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഇന്ന് (തിങ്കളാഴ്ച) ഡിജിപിക്ക് സമർപ്പിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

മുൻ നിശ്ചയിച്ച പ്രകാരം രവി ഡിസി ഡിവൈഎസ്പി ഓഫീസിൽ ഹാജരാവുകയായിരുന്നു. മൊഴിയെടുപ്പ് രണ്ട് മണിക്കൂർ നീണ്ടു. 


ഇപി ജയരാജനുമായി കരാർ ഇല്ലെന്നും ഇപിയുമായി ആശയവിനിമയം നടത്തിയെന്നും രവി ഡിസി മൊഴി നൽകിയതായി വിവരം. ഇ.പിയുമായി ഡിസി ബുക്ക്സിന് കരാർ ഇല്ലെന്ന് ജീവനക്കാർ നേരത്തെ മൊഴി നൽകിയിരുന്നു. 


Read Also: പെര്‍ത്തില്‍ 'ത്രീ കിങ്‌സ്'... രാജകീയ ജയവുമായി ഇന്ത്യ; ഓസ്‌ട്രേലിയയെ പൂട്ടിക്കെട്ടി, 295 റണ്‍സിന്റെ വിജയം


ആത്മകഥാ വിവാദത്തിൽ ഇപി ജയരാജന്റെ മൊഴിയും കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.


വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് ദിവസമായിരുന്നു സിപിഎമ്മിനെയും പാർട്ടിയെയും വെട്ടിലാക്കി ആത്മകഥാ ഭാ​ഗങ്ങൾ പുറത്ത് വന്നത്. 'കട്ടൻചായയും പരിപ്പ് വടയും; ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം' എന്ന പേരിൽ പ്രചരിക്കുന്ന ഭാ​ഗങ്ങളിൽ ​ഒട്ടനവധി വിവാദപരാമർശങ്ങളാണ് ഉണ്ടായിരുന്നത്.


എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ പ്രയാസമുണ്ടെന്നും പാലക്കാട് സിപിഎം സ്ഥാനാർത്ഥി പി സരിൻ അവസരവാദിയാണെന്നും തുടങ്ങി ഗുരുതര പരാമർശങ്ങളാണ് ആത്മകഥയായി പ്രചരിക്കുന്ന ഭാ​ഗത്തുണ്ടായിരുന്നത്. രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്നും വിമർശനമുണ്ട്.


എന്നാൽ പ്രചരിക്കുന്നവ തന്റെ ആത്മകഥയുടെ ഭാഗമല്ലെന്ന് ഇപി പ്രതികരിച്ചിരുന്നു. പുസ്തകം പ്രസിദ്ധീകരിക്കാനുള്ള അനുമതി ആർക്കും നൽകിയിട്ടില്ലെന്നും ഇപി വ്യക്തമാക്കിയിരുന്നു. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.