കൊച്ചി: ഉയർന്ന പിഎഫ് പെൻഷനുവേണ്ടി 28.29 ലക്ഷം രൂപ പെൻഷൻ ഫണ്ടിലേക്ക് അധികമായി അടച്ചാൽ മാസം 35,594 രൂപ പെൻഷനായി ലഭിക്കുമെന്ന് ഇപിഎഫ്ഒ.  ഇക്കാര്യം ഇപിഎഫ്ഒ ഹൈക്കോടതിയിലാണ് അറിയിച്ചത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഇപിഎഫ്ഒ ഉയർന്ന പെൻഷൻ; സമർപ്പിച്ച അപേക്ഷയിൽ തിരുത്തൽ വരുത്തണോ? ചെയ്യേണ്ടത് ഇത്രമാത്രം


ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പിഎഫ് പെൻഷൻ ഓപ്ഷൻ നൽകി പെൻഷൻ ഫണ്ടിലേക്കു കൂടുതൽ തുക അടച്ചവരുടെയും പെൻഷൻ പ്രൊ റേറ്റ (Pro Rata) പ്രകാരം കണക്കാക്കാനുള്ള പ്രോവിഡന്റ് ഫണ്ട് അതോറിറ്റിയുടെ സർക്കുലർ ചോദ്യം ചെയ്തു കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് കോർപ്പറേഷനിൽ നിന്നും വിരമിച്ച  തിരുവനന്തപുരം സ്വദേശി വിആർ ബാലു നൽകിയ ഹർജിയിലാണ് ഇപിഎഫ്ഒ ഇക്കാര്യം കോടതിയിലറിയിച്ചത്.   


Also Read: നവപഞ്ചമ രാജയോഗത്തിലൂടെ ഈ രാശിക്കാരുടെ തലവര തെളിയും, സാമ്പത്തിക നില ഉയരും!


ഇപിഎഫ്ഒയുടെ വിശദീകരണം രേഖപ്പെടുത്തിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, അറിയിച്ചതിനെക്കാൾ കൂടുതൽ തുക നൽകേണ്ടതുണ്ടെന്ന് കോടതി കണ്ടെത്തിയാൽ അത് നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഹർജി വീണ്ടും ഏപ്രിൽ രണ്ടിന് പരിഗണിക്കും. 2022 ൽ സർവീസിൽ നിന്നു വിരമിച്ച ഹർജിക്കാരനോട് ഉയർന്ന പെൻഷൻ ലഭിക്കുന്നതിനു പെൻഷൻ ഫണ്ടിലേക്ക് ഏപ്രിൽ 30 നകം 2829782 രൂപ അടയ്ക്കണമെന്ന് കാണിച്ച് ഇപിഎഫ്ഒ നോട്ടീസ് നൽകിയിരുന്നു.  


Also Read: ബുധന്റെ രാശിമാറ്റത്തിലൂടെ കേന്ദ്രത്രികോണ രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം ഉദിച്ചുയരും!


എന്നാൽ ഈ തുക അടച്ചാൽ മാസം 52,361 രൂപ തനിക്കു പെൻഷൻ ലഭിക്കേണ്ടതാണെന്നും എന്നാൽ പ്രോറേറ്റ സ്കീം പ്രകാരമാണ് ഒഎൻഷൻ നിശ്ചയിക്കുന്നതെങ്കിൽ 31,161 രൂപയെ ലഭിക്കുകയുള്ളുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.  ശമ്പളത്തിന് ആനുപാതികമായി പെൻഷൻ വിഹിതം അടയ്ക്കുന്നവർക്കു പ്രോ റേറ്റ ബാധകമാക്കുന്നതു സുപ്രീം കോടതിയുടെ ഉത്തരവിന് വിരുദ്ധമായ നടപടിയാണെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.