Antony Raju: തൊണ്ടിമുതൽ കേസ്; ആന്റണി രാജു വിചാരണ നേരിടണമെന്ന് സുപ്രീം കോടതി
Antony Raju: വിധിയിൽ ആശങ്കയില്ലെന്നും റിവ്യൂ ഹർജി നൽകുമെന്നും ആന്റണി രാജു പ്രതികരിച്ചു.
തൊണ്ടി മുതൽ കേസിൽ മുൻമന്ത്രിയും ജനാധിപത്യ കേരള കോൺഗ്രസ് നേതാവുമായ ആന്റണി രാജുവിന് തിരിച്ചടി. കേസിലെ ക്രിമിനൽ നടപടി പുന:സ്ഥാപിച്ച സുപ്രീം കോടതി തുടർനടപടിയുമായി മുന്നോട്ട് പോകാമെന്നും ആന്റണി രാജു വിചാരണ നേരിടണമെന്നും വിധിച്ചു. മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിച്ചുവെന്നാണ് ആന്റണി രാജുവിനെതിരെയുള്ള ആരോപണം. കേസിലെ രണ്ടാം പ്രതിയാണ്.
ആന്റണി രാജുവിനെതിരായ ക്രിമിനൽ നടപടി ഒഴിവാക്കിയതിൽ കേരള ഹൈക്കോടതിക്ക് തെറ്റ് പറ്റിയതായി ഹൈക്കോടതി പറഞ്ഞു. പ്രതികൾ അടുത്തമാസം 20നോ അടുത്ത പ്രവത്തി ദിവസത്തിലോ കോടതിയിൽ ഹാജരാകണം. ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്നും ജഡ്ജിമാരായ സി.ടി രവികുമാർ, സഞ്ജയ് കാരോൾ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു.
Read Also: 'മുപ്പത് വർഷം പൂർത്തിയാക്കുമെന്ന് വിചാരിച്ചു, പക്ഷേ'...; പ്രതികരിച്ച് എആർ റഹ്മാൻ
അതേസമയം വിധിയിൽ ആശങ്കയില്ലെന്നും വിചാരണ നേരിടാൻ തയ്യാറെന്നും ആന്റണി രാജു പ്രതികരിച്ചു. റിവ്യൂ ഹർജി നൽകും. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. അന്തിമ വിജയം തനിക്കെന്നും ആന്റണി രാജു പറഞ്ഞു.
1990 ഏപ്രിൽ 4ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്ന് കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവദോർ സർവലിയെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്നാണ് കേസ്. പ്രതിഭാഗം വക്കീലായിരുന്നു ആന്റണി രാജു.
വിചാരണകോടതിയിൽ ശിക്ഷിക്കപ്പെട്ട പ്രതി, കേസ് ഹൈക്കോടതിയിൽ എത്തിയപ്പോൾ കുറ്റ വിമുക്തനായി. പാകമാകാത്ത അടിവസ്ത്രമാണ് തെളിവായി ഉണ്ടായിരുന്നത്. കോടതിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥൻ പരാതി നൽകിയതോടെയാണ് ആന്റണി രാജുവും കോടതി ജീവനക്കാരനായ ജോസും പ്രതികളായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.