വിമുക്ത ഭടനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിൽ മുറിവ്, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം
ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഫ്രാൻസിസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കണ്ണൂർ: വിമുക്ത ഭടനെ വീട്ടുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വിമുക്തഭടനായ കപ്പൂർ കെ.ഡി.ഫ്രാൻസിസ് എന്ന ലാലിനെയാണ് പെരുമ്പടവ് ടൗണിന് സമീപത്തെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിന് മുറിവേറ്റ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഫ്രാൻസിസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കിടപ്പുമുറിയിലെ കട്ടിലിൽ കിടക്കുന്ന നിലയിയിരുന്നു മൃതദേഹം. കഴുത്തിന് ഗുരുതരമായി മുറിവേറ്റിട്ടുണ്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ലാലിന്റെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. വിരലടയാള വിദഗ്ദരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. പ്രിൻസി ഫ്രാൻസിസാണ് ഭാര്യ. വിദ്യാർഥികളായ അലൻ, അൽജോ എന്നിവർ മക്കളാണ്.
ഡിഎംകെ നേതാവിനെ കൊന്ന് തലവെട്ടിയെടുത്ത് നദിയിലെറിഞ്ഞു
ചെന്നൈ: ഡിഎംകെ പ്രാദേശിക നേതാവിനെ കൊന്ന് വെട്ടിനുറുക്കി തല നദിയിലെറിഞ്ഞു. ചെന്നൈ മണലിയിലെ ഡിഎംകെ വാര്‍ഡ് സെക്രട്ടറി എസ്.ചക്രപാണിയാണ് (65) കൊല്ലപ്പെട്ടത്. കാമുകിയും ഭര്‍തൃസഹോദരനും ചേര്‍ന്നാണ് ചക്രപാണിയെ കൊന്ന് വെട്ടിനുറുക്കി കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് കവറിൽ ഉപേക്ഷിച്ചത്. തല ഇവർ നദിയിലെറിഞ്ഞു. നാലുദിവസം മുന്‍പ് കാണാതായ ചക്രപാണിയുടെ ശരീരം കാമുകിയുടെ റോയപുരത്തെ വീടിന്റെ ശുചിമുറില്‍ വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറുകളിലാക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ശരീരഭാഗങ്ങള്‍ പത്തുകഷണങ്ങളായി വെട്ടി പ്ലാസ്റ്റിക് കവറുകളിലാക്കിയ നിലയിലാണ് കണ്ടെടുത്തത്.
സംഭവത്തിൽ കാമുകി തമീമ ബാനുവിനെയും (40) തമീമയുടെ ഭർതൃസഹോദരൻ വസീം ബാഷയെയും (35) പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സുഹൃത്ത് ദില്ലി ബാബു (29) ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. വിവാഹേതരബന്ധവുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നാണ് കൊലപാതകമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മേയ് 10 മുതലാണ് ചക്രപാണിയെ കാണാതായത്. സ്കൂട്ടറില്‍ പുറത്തുപോയ ചക്രപാണി തിരികെ വന്നില്ലെന്ന് കാണിച്ച് മകന്‍ നാഗേന്ദ്രന്‍ പോലീസിൽ പരാതി നൽകിയിരുന്നു.
ALSO READ: വ്ലോഗർ റിഫ മെഹ്നുവിന്റെ മരണം; ഭര്‍ത്താവ് മെഹ്നാസിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി
റോഡുകളിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പിന്തുടർന്ന് അന്വേഷണം നടത്തിയ പോലീസ് റോയപുരത്തെ ഗ്രേസ് ഗാര്‍ഡനില്‍ നിന്ന് സ്കൂട്ടര്‍ കണ്ടെത്തി. ചക്രപാണിയുടെ മൊബൈൽ ഫോണ്‍ സ്കൂട്ടറിന് സമീപമുണ്ടെന്ന് സൈബര്‍സെല്‍ പരിശോധനയില്‍ വ്യക്തമായി. ഇതിനിടെ, തമീമയുടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി പരിസരവാസികള്‍ പോലീസിനെ അറിയിച്ചു. തുടർന്ന് വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ശുചിമുറിയില്‍ വെട്ടിനുറുക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ചക്രപാണി തമീമയെ കാണാനെത്തിയ സമയം തമീമയുടെ ഭര്‍തൃസഹോദരന്‍ വസീം ബാഷ ഇവരുടെ വീട്ടിലെത്തി വഴക്കുണ്ടാക്കി. ഇതിനിടെ ചക്രപാണിയെ വസീം കത്തിയെടുത്ത് ആക്രമിച്ചു. വെട്ടേറ്റുവീണ ചക്രപാണി മരിച്ചെന്നുറപ്പായതോടെ വെട്ടിനുറുക്കി ഉപേക്ഷിക്കാന്‍ തമീമയും വസീമും തീരുമാനിച്ചു. ഇതിനായി സുഹൃത്തായ ഓട്ടോഡ്രൈവര്‍ ദില്ലി ബാബുവിനെ വീട്ടിലേക്കു വിളിച്ചുവരുത്തി. തുടർന്ന് മൃതദേഹം വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറുകളിലാക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...