Thiruvananthapuram : എ പി ജെ അബ്ദുൾ കലാം സങ്കേതിക ശാസ്ത്ര സർവകലാശാലയുടെ (Kerala Technical University) എല്ലാ കോഴ്സിന്റെയും അവസാന സെമസ്റ്ററിലെ പരീക്ഷ ഓൺലൈനിലൂടെ സംഘടിപ്പിക്കാൻ യൂണിവേഴ്സിറ്റിയുടെ തീരുമാനം. നിലവിലെ കോവിഡ് സാഹചര്യത്തിൽ എഴുത്ത് പരീക്ഷ നടത്താൻ സാധ്യമല്ലാത്തതിനാലാണ് കെടിയു (KTU) പരീക്ഷ ഓൺലൈനിലൂടെ നടത്താൻ തീരുമാനമെടുത്തിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കെടിയു സിൻഡിക്കേറ്റിന്റെ അക്കാദമിക്ക്, പരീക്ഷാ ഉപസമിതികൾ മുന്നോട്ട് വെച്ച് നിർദേശം യൂണിവേഴ്സിറ്റി വൈസ് ചാൻസലർ അംഗീകാരം നൽകുകയായിരുന്നു. ജൂൺ അവസാന വാരം പരീക്ഷകൾ നടത്താനാണ് യൂണിവേഴ്സിറ്റിയുടെ തീരുമാനം.


ALSO READ : KTU പരീക്ഷകൾ എല്ലാം മാറ്റിവെച്ചു, നടപടി ഗവർണറുടെ ഇടപെടിനെ തുടർന്ന്


ജൂൺ 22 മുതൽ 30 വരെയാണ് പരീക്ഷകൾ സംഘടിപ്പിക്കുക. വിദ്യാർഥികൾക്ക് അവരവരുടെ വീടുകളിൽ ഇരുന്നു കൊണ്ട് തന്നെ പരീക്ഷയിൽ പങ്കെടുക്കാൻ സാധിക്കും. പരീക്ഷ സംഘടിപ്പിക്കുന്നതുമായ ബന്ധപ്പെട്ട മാർഗരേഖകൾ ഉടൻ പ്രസിദ്ധീകരിക്കുമെന്ന് യൂണിവേഴ്സിറ്റി അറിയിച്ചു.


വിദ്യാർഥികളുടെ ഭാവി പരിഗണിച്ച ജൂലൈ മാസം അവസാനം തന്നെ അവരുടെ സർട്ടിഫിക്കേറ്റുകളും ഗ്രേഡ് കാർഡുകളും ലഭ്യമാക്കുമെന്ന് വൈസ് ചാൻസലർ ഉറപ്പ് നൽകി. നേരത്തെ ഏപ്രിൽ കോവിഡ് വ്യാപനം അതിരൂക്ഷമായിരുന്ന സാഹചര്യത്തിൽ കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളും പരീക്ഷകൾ താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു.


ALSO READ : കോവിഡ് അതിരൂക്ഷമാകുമ്പോഴും പരീക്ഷ നടത്തുന്നതില്‍ നിന്ന് പിന്മാറാത്ത സംസ്ഥാന‍ത്തെ യൂണിവേഴ്സിറ്റികള്‍ക്കെതിരെ ശശി തരൂര്‍ എംപി


അവസാന വർഷ വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന സാഹചര്യം ഉടലെടുത്തതിനാലാണ് യൂണിവേഴ്സിറ്റി ഇത്തരത്തിൽ ഒരു പരീക്ഷ സംവിധാനവുമായി മുന്നോട്ട് വന്നത്. മറ്റ് സർവകലശാലയിൽ ഇപ്പോഴും അവസാന വർഷക്കാരുടെ ഫലം പുറപ്പെടുക്കാൻ വൈകുന്നത് സീ ഹിന്ദുസ്ഥാൻ മലയാളം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.


ALSO READ : Kerala University നാളെ മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകൾ മാറ്റിവെച്ചു


ഇപ്പോൾ എംജി സർവകലശാല പൂർണമായും അടച്ചിട്ട സാഹചര്യത്തിൽ പല കോഴ്സുകളുടെയും അവസാന വർഷ പരീക്ഷ ഫലങ്ങൾ പ്രഖ്യാപിച്ചിട്ടില്ല. ഇത് വിദ്യാർഥികളുടെ ഭാവി തുലാസിലാക്കി വെച്ചിരിക്കുകയാണ് യൂണിവേഴ്സിറ്റി. അതിൽ നിന്ന് വ്യത്യസ്തരാകുകയാണ് കെടിയു


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.