കോവിഡ് അതിരൂക്ഷമാകുമ്പോഴും പരീക്ഷ നടത്തുന്നതില്‍ നിന്ന് പിന്മാറാത്ത സംസ്ഥാന‍ത്തെ യൂണിവേഴ്സിറ്റികള്‍ക്കെതിരെ ശശി തരൂര്‍ എംപി

കോവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ വിദ്യാർഥികളെ പരീക്ഷ ഹാളിൽ തിങ്ങി നിറക്കുകയെന്നത് വളരെ അപകടകരമാണെന്നാണ് ശശി തരൂർട തന്റെ ട്വീറ്റിലൂടെ ആശങ്ക പങ്കുവെച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 18, 2021, 09:02 AM IST
  • സംസ്ഥാനത്തെ സര്‍വകലശാലകള്‍ വിവേകപരമായ തീരുമാനങ്ങളെടുക്കണമെന്ന് ശശി തരൂർ
  • നാളെ മുതലാണ് കേരള യൂണിവേഴ്സിറ്റിയിൽ ബിഎ ബി എസ് സി പരീക്ഷകൾ ആരംഭിക്കുന്നത്.
  • വിഷയത്തിൽ ഗവർണർ അടിയന്തരമായി ഇടപെടണമെന്നാണ് തരൂർ
  • വിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ വിദ്യാർഥികളെ പരീക്ഷ ഹാളിൽ തിങ്ങി നിറക്കുകയെന്നത് വളരെ അപകടകരമാണെന്ന് ശശി തരൂർ
കോവിഡ് അതിരൂക്ഷമാകുമ്പോഴും പരീക്ഷ നടത്തുന്നതില്‍ നിന്ന് പിന്മാറാത്ത സംസ്ഥാന‍ത്തെ യൂണിവേഴ്സിറ്റികള്‍ക്കെതിരെ ശശി തരൂര്‍ എംപി

Thiruvananthapuram : സംസ്ഥാനത്ത് കോവിഡ് അതിരൂക്ഷമാകുമ്പോഴും വിദ്യാര്‍ഥികളെ തിങ്ങി നിറച്ച് പരീക്ഷ നടത്താനുള്ള കേരളത്തിലെ യൂണിവേഴ്സിറ്റികളുടെ തീരുമാനത്തിനെതിരെ Shashi Tharoor MP. സംസ്ഥാനത്തെ സര്‍വകലശാലകള്‍ വിവേകപരമായ തീരുമാനങ്ങളെടുക്കണം അല്ലെങ്കില്‍ കേരള ഗവര്‍ണര്‍ വിഷയത്തില്‍ ഇടപെടണമെന്ന് ശശി തരൂര്‍ ട്വിറ്റിറിലൂടെ അറിയിച്ചു.

സംസ്ഥാനത്ത് 15,0000 ത്തിന് മുകളിൽ ദിനംപ്രതി കോവിഡ് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കേരള യൂണിവേഴ്സിറ്റി നാളെ ഏപ്രിൽ 19 മുതൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന ബിഎ, ബി എസ് സി പരീക്ഷകൾ സർവകലശാലയോ സർക്കാരോ ഇടപ്പെട്ട് മാറ്റിവെക്കുകയോ അല്ലെങ്കിൽ റദ്ദാക്കുകയോ ചെയ്യണമെന്നാണ് തരൂർ ആദ്യ ട്വീറ്റ് ചെയ്ത്.

ALSO READ : Kerala University നാളെ നടത്താനിരുന്ന LLB പരീക്ഷകൾ മാറ്റിവെച്ചു

തുടർന്ന് കാലിക്കറ്റ് സർവകലശാലയിലും കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി ഇതെ സ്ഥിതിയാണെന്നും സർവകലശാല അധികൃതർ വിവേകപരമായ തീരുമാനമെടുക്കണമെന്ന് അദ്ദേഹം വീണ്ടും ട്വീറ്റ് ചെയ്യുകയും ചെയ്തു. യൂണിവേഴ്സിറ്റികളുടെ ഭാഗത്ത് നിന്ന് കൃത്യമായ തീരുമാനം ഉണ്ടായിലെങ്കിൽ സംസ്ഥാന ഗവർണർ അടിയന്തരമായി വിഷയത്തിൽ ഇടപ്പെടണമെന്നാണ് തരൂർ ആവശ്യപ്പെടുന്നത്. ദിനംപ്രതി .കോവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ വിദ്യാർഥികളെ പരീക്ഷ ഹാളിൽ തിങ്ങി നിറക്കുകയെന്നത് വളരെ അപകടകരമാണെന്നാണ് ശശി തരൂർ തന്റെ ട്വീറ്റിലൂടെ ആശങ്ക പങ്കുവെച്ചിരിക്കുന്നത്.

ALSO READ : MG University റിസൾട്ട് വൈകിപ്പിക്കുന്നു, LLB വിദ്യാർഥികളുടെ എൻറോൾമെന്റ് വൈകുന്നു, വിദ്യാർഥികൾ പ്രതിസന്ധിയിൽ

നാളെ ആരംഭിക്കുന്ന ബിഎ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിനും ബി എസ് സിക്കും പുറമെ ഈ മാസം 26 മുതൽ ഇന്റർഗ്രേറ്റഡ് എൽഎൽബി കോവിസിന്റെ പത്താം സെമസ്റ്റർ പരീക്ഷയും കേരള യൂണിവേഴ്സിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ യൂണിറ്ററി എൽഎൽബിയുടെ ആറാം സെമസ്റ്റർ പരീക്ഷയും ഈ ആഴ്ച തന്നെ നടത്താനാണ് യൂണിവേഴ്സിറ്റി അധികൃതരുടെ തീരുമാനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News