Bev Q ആപ് ഒഴിവാക്കാൻ സാധ്യത. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് എക്സൈസ് മന്ത്രി യോഗം വിളിച്ചു. മദ്യം വാങ്ങുന്നതിന് തിരക്ക് കുറഞ്ഞെന്ന് എക്സൈസ് വകുപ്പിന്റെ വിലയിരുത്തൽ. സാങ്കേതിക പ്രശ്നങ്ങൾ നിരവധിയായി ഉയർന്ന സാഹചര്യത്തിലാണ് എക്സൈസ് വകുപ്പ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് നീങ്ങുന്നതെന്നാണ് സൂചന. ആപ് ഒഴിവാക്കിയാലും അനിയന്ത്രിതമായ ആൾക്കൂട്ടം ഉണ്ടാകില്ലെന്നുമാണ് വിലയിരുത്തൽ. ടോക്കൺ ഒഴിവാക്കണമെന്ന് ബാറുടമകളും ആവശ്യപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

മദ്യവില്പനയുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് കഴിഞ്ഞ ദിവസങ്ങളിലായി എക്‌സൈസിനും, ബീവറേജ് കോർപറേഷനും ലഭിച്ചുകൊണ്ടിരുന്നത്. തുടർന്നും പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണ് ആപ്പ് ഒഴിവാക്കി മദ്യവിൽപ്പന നടത്തുന്നതിനെക്കുറിച്ച് എക്സൈസ് ആലോചിക്കുന്നത്. 


Read More: വെള്ളം കുടി മുട്ടിച്ച് വീണ്ടും ബെവ്‌ക്യു, ഇന്നും സാങ്കേതികത പ്രശ്നങ്ങൾ


ആപ്പ് ഒഴിവാക്കി സാധാരണ രീതിയിൽ മദ്യവില്പന ആരംഭിക്കുകയാണെങ്കിൽ കൂടുതൽ പേർ മദ്യം വാങ്ങാനെത്തുമെന്നും, ബാറുകളിലും, ബീവറേജസുകളിലും തിരക്ക് കൂടിയാലും തിരക്കൊഴിഞ്ഞ മറ്റ് ഔട്ട്ലെറ്റുകളിലേക്ക് പോകാൻ സാധിക്കുമെന്നുമാണ് വിലയിരുത്തൽ.


ഒടിപി ലഭിക്കാത്തതും,ടോക്കണുകൾ, ലഭിക്കാത്തതും, സാധാരണക്കാർക്ക് ആപ്പ് ഉപയോഗിക്കാനുള്ള സാങ്കേതിക പ്രശ്നങ്ങൾ കൊണ്ടും നിരവധി പ്രതിക്ഷേധങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ നടക്കുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ബീവറേജ് ഔട്ലെറ്റുകളിലും, ബാറുകളിലും തിരക്കും വളരെ കുറവായിരുന്നു. ഇതൊക്കെയാണ് ആപ്പ് ഒഴിവാക്കാം എന്ന കാര്യം എക്സൈസ് ചിന്തിക്കുന്നത്. അന്തിമതീരുമാനം സർക്കാരിന്റേതായിരിക്കും.