മുല്ലപ്പൂക്കെട്ടില്‍ ഒളിച്ചിച്ച് കടത്തിയ കഞ്ചാവ് പിടിച്ചു
രാത്രി വാളയാര്‍ ടോള്‍ പ്ലാസയില്‍ പാലക്കാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്ക്വാഡിന്റെ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
പാലക്കാട്: മുല്ലപ്പൂക്കെട്ടില്‍ ഒളിച്ചിച്ച് കടത്തിയ കഞ്ചാവുമായി യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തുറവൂര്‍ സ്വദേശിയായ പ്രീതയെയാണ് കെഎസ്ആര്‍ടിസി ബസില്‍ കടത്തിയ കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്തത്.
ഏകദേശം ഒരു ലക്ഷം രൂപ വില വരുന്ന കഞ്ചാവാണ് യുവതി കടത്തിയത്. ഷോള്‍ഡര്‍ ബാഗില്‍ പ്രത്യേക അറയില്‍ സൂക്ഷിച്ച കഞ്ചാവിന്റെ മണം പുറത്ത് വരാതിരിക്കാന്‍ മുല്ലപ്പൂ നിറച്ചാണ് കടത്തിയത്.
രാത്രി വാളയാര്‍ ടോള്‍ പ്ലാസയില്‍ പാലക്കാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്ക്വാഡിന്റെ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയയുടെ ഇടനിലക്കാരിയാണ് യുവതിയെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. സമാനമായി ഇതിനുമുമ്പും യുവതി കഞ്ചാവ് കടത്തിയിരുന്നെന്നാണ് എക്‌സൈസിന് ലഭിക്കുന്ന വിവരം.