തിരുവനന്തപുരം: വിദേശത്ത് പോകുന്നവർക്ക് കൊവിഡ് (Covid) പ്രതിരോധ വാക്സിൻ നൽകാൻ പ്രത്യേക പരി​ഗണന നൽകാൻ സർക്കാർ (Government) തീരുമാനം. ജോലിക്കോ പഠനാവശ്യങ്ങൾക്കോ വിദേശത്തേക്ക് പോകുന്നവർക്ക് പ്രതിരോധ വാക്സിൻ നൽകാൻ പ്രത്യേക പരി​ഗണന നൽകാനാണ് സർക്കാർ തീരുമാനം. ഇവർക്ക് വാക്സിൻ കുത്തിവയ്പ്പ് നൽകുന്നതിലെ ഇടവേള കുറയ്ക്കാൻ തീരുമാനമായി.


COMMERCIAL BREAK
SCROLL TO CONTINUE READING

വിദേശ രാജ്യങ്ങളിൽ അം​ഗീകരിച്ചിട്ടുള്ള കൊവിഷീൽഡ് (Covishield) തന്നെ ഈ വിഭാ​ഗത്തിലുള്ളവർക്ക് നൽകും. ആദ്യ ‍ഡോസ് എടുത്ത് നാല് മുതൽ ആറ് ആഴ്ച വരെ  കഴിഞ്ഞവർക്ക് രണ്ടാം ഡോസ് നൽകാനാണ് തീരുമാനം. അവധിക്ക് നാട്ടിലെത്തി മടങ്ങിപ്പോകേണ്ട പ്രവാസികൾക്ക് 12 ആഴ്ചയ്ക്ക് ശേഷം രണ്ടാം ഡോസ് എടുക്കാനുള്ള സാവകാശം ലഭിക്കില്ല. ഇക്കാര്യം പലരും ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ തീരുമാനം.


ALSO READ: Kerala COVID Update : ആശങ്ക ഒഴിയാതെ കേരളം; കോവിഡ് മരണനിരക്ക് ഇരുനൂറിനോടടുത്ത്; 22,318 പേര്‍ക്ക് കൂടി കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു


പാസ്പോർട്ട് (Passport) നമ്പർ ഉൾപ്പെടെ രേഖപ്പെടുത്തിയ പ്രത്യേക സർട്ടിഫിക്കറ്റും ഇവർക്ക് നൽകും. ജില്ലാ മെഡിക്കൽ ഓഫീസർമാർക്കാണ് ഇതിന്റെ ചുമതല. വിദേശത്ത് തൊഴിൽ ചെയ്യുന്നതിന്റെയും വിസയുടെയും പഠിക്കുന്നവരാണെങ്കിൽ അഡ്മിഷൻ രേഖകളും ഹാജരാക്കണം. പ്രവാസികൾക്ക് വാക്സിനേഷനിൽ മുൻ​ഗണന ലഭിക്കുന്നതിനുള്ള രജിസ്ട്രേഷൻ സംസ്ഥാനത്ത് തുടങ്ങിയിട്ടുണ്ട്.


അതേസമയം, ഇന്ന് സംസ്ഥാനത്ത് 22,318 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,36,068 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.4 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 194 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8257 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,270 പേര്‍ രോഗമുക്തി നേടി.


മലപ്പുറം 3938, തിരുവനന്തപുരം 2545, കൊല്ലം 2368, എറണാകുളം 2237, പാലക്കാട് 2038, തൃശൂര്‍ 1726, കോഴിക്കോട് 1697, ആലപ്പുഴ 1640, കോട്ടയം 1128, കണ്ണൂര്‍ 974, പത്തനംതിട്ട 728, കാസര്‍ഗോഡ് 534, ഇടുക്കി 501, വയനാട് 264 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കൊവിഡ് കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,36,068 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 164 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,885 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1175 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 24 മണിക്കൂറിനിടെ 94 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.