കണ്ണൂർ എയർപോർട്ട് ഫലപ്രദമായി ഉപയോഗിക്കാനാവാത്ത സ്ഥിതിയിലാണ്  പ്രവാസികൾ. വിമാനസർവീസുകളുടെ അപര്യാപ്തതയും അമിത ടിക്കററ് നിരക്കുമാണ് പ്രവാസികളെ കണ്ണൂർ എയർപോർട്ടിലൂടെയുളള യാത്രയിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. നിലവിൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്ക് മാത്രമാണ് അന്താരാഷ്ട്ര വിമാനസർവീസുകളുളളത് . എന്നാൽ ഈ സെക്ടറിലെ യാത്ര പ്രവാസികൾക്ക് കാര്യക്ഷമമായി ഉപയോഗിക്കാനാവുന്നില്ല എന്നതാണ് യാഥാർത്ഥ്യം. അമിത നിരക്കും സർവീസുകളുടെ അപര്യാപ്തതയുമാണ് പ്രവാസികളെ പിന്തിരിപ്പിക്കുന്ന പ്രധാന പ്രശ്നം.  


COMMERCIAL BREAK
SCROLL TO CONTINUE READING

കുടുംബമായി യാത്ര നടത്താൻ ആഗ്രഹിക്കുന്ന പ്രവാസികളെ പലപ്പോഴും നിരക്ക് വർധനവ് മറ്റ് എയർപോർട്ടുകളിലേക്ക് മാറാൻ നിർബന്ധിതരാക്കുന്നു. പ്രവർത്തനം തുടങ്ങി നാലു വർഷം പിന്നിടുമ്പോഴും വിമാനസർവീസുകൾ കാര്യമായി വർധിച്ചിട്ടില്ല. പുതിയ കമ്പനികളും സർവീസിനെത്തുന്ന സാഹചര്യവും ഉണ്ടായിട്ടില്ല . കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ വിഷയത്തിൽ ഉണ്ടാവണമെന്ന് കാലങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ ഒരു നീക്കവും സർക്കാരുകളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും പ്രവാസികൾ പരാതിപ്പെടുന്നു. 


നാലാം വാര്‍ഷികത്തിലേക്ക് കടക്കുമ്പോഴും സ്വപ്ന പദ്ധതി പക്ഷേ ഇപ്പോഴും കിതപ്പിലാണ്. പ്രതീക്ഷിച്ച യാത്ര സര്‍വീസുകള്‍ ഇല്ലാത്തതും അനുബന്ധ വികസനത്തിലെ മുരടിപ്പുമാണ് പ്രതിസന്ധി വര്‍ദ്ധിപ്പിക്കുന്നത്.
യാത്രക്കാര്‍ക്കും, ടൂറിസം, വ്യവസായ മേഖലകള്‍ക്കും പ്രയോജനം ചെയ്യാത്ത സമയക്രമവും സര്‍വീസ് ഷെഡ്യൂളുമാണ് തളര്‍ച്ചയ്ക്ക് പ്രധാന കാരണമാകുന്നത്.  അന്താരാഷ്ട്ര സര്‍വീസുകള്‍ ഗള്‍ഫ് മേഖലയിലേക്ക് മാത്രമാണുള്ളത്. ആഭ്യന്തര സര്‍വീസുകള്‍ ആവട്ടെ പേരിനു മാത്രവും. കൊവിഡ് പ്രതിസന്ധിക്ക് ശേഷം കര കയറാമെന്നായിരുന്നു പ്രതീക്ഷയെങ്കിലും യാത്രക്കാരുടെ എണ്ണത്തിലെ ഗണ്യമായ കുറവ്  കണ്ണൂർ വിമാനത്താവളത്തിന്  ഇരുട്ടടിയാകുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.