കോഴിക്കോട്: ജില്ലയിൽ നിപ്പ സാധ്യത പരിശോധിക്കാനായി വിദ​ഗ്ധസംഘം എത്തി. രണ്ട് വർഷം മുമ്പ് കോഴിക്കോട് നിപ്പ ബാധിച്ചതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന. റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കും. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞര്‍ കൊടിയത്തൂര്‍, മണാശേരി, മാനിപുരം, കൊടുവള്ളി എന്നിവിടങ്ങളിലാണ് എത്തിയത്. ഈ പ്രദേശങ്ങളിൽ വവ്വാലുകളുടെ എണ്ണത്തിൽ എത്രത്തോളം വർദ്ധനയുണ്ടായി എന്നാണ് സംഘം പ്രധാനമായും പരിശോധന നടത്തിയത്. ഒരുമാസത്തിനകം റിപ്പോര്‍ട്ട് തയ്യാറാക്കി സമർപ്പിക്കാനാണ് നീക്കം.


COMMERCIAL BREAK
SCROLL TO CONTINUE READING

അതിന് മുമ്പ് വവ്വാലുകളുടെ സാംപിള്‍ ശേഖരിക്കാന്‍ സംഘം ഒരിക്കല്‍കൂടിയെത്തും. കൂടാതെ ആവാസവ്യവസ്ഥയിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ സംഭവിച്ചോ എന്നും പരിശോധിച്ചു. പ്രാഥമിക പരിശോധനയില്‍ കാര്യമായ പ്രശ്നങ്ങള്‍ എവിടെയും കണ്ടെത്തിയിട്ടില്ല. വവ്വാലുകളുെട ആവാസ വ്യവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തല്‍. കേരളത്തിൽ ആദ്യമായി നിപ്പ വൈറസ് റിപ്പോർട്ട് ചെയതത് 2018 മെയ് മാസത്തിലാണ്. അന്ന് ആരോ​ഗ്യ പ്രവർത്തകയടക്കം 18 പേരാണ് മരിച്ചത്. പിന്നീട് 2019ലും ഈ രോ​ഗം സ്ഥിതീകരിച്ചു. 2018ൽ കോഴിക്കോട്ടുള്ള ചെങ്ങരോത്ത് എന്ന ഗ്രാമത്തിലായിരുന്നു ഈ പകർച്ചവ്യാധിയുടെ ഉറവിടം. എന്നാൽ 2019ൽ എറണാകുളത്തുള്ള പറവൂര്‍ സ്വദേശിയിലാണ് രോഗം സ്ഥിരീകരിച്ചത്.


ALSO READ: ആലപ്പുഴയിൽ അപൂർവരോഗം; പതിനഞ്ചുകാരന് പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ് റിപ്പോർട്ട് ചെയ്തു


2018 മേയ് 5 നു മരിച്ച സൂപ്പിക്കടയിൽ മൂസയുടെ മകൻ മുഹമ്മദ് സാബിത്ത് എന്നയാൾ ആണ് നിപ്പയുടെ ആദ്യ ഇരയായി കണക്കാക്കിയത്. രണ്ട് ആഴ്ചക്ക് ശേഷം സാബിത്തിന്റെ മൂത്ത സഹോദരനായ സാലിയും പിതാവിന്റെ സഹോദരിയായ മറിയവും പിതാവായ മൂസയും ഇതേ ലക്ഷണങ്ങളോടെ മരണപ്പെട്ടു. മസ്തിഷ്കജ്വരമാണെന്ന ആശങ്കയിൽ സാലിഹിനെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ അടിയന്തര ശുശ്രൂഷക്കായി പ്രവേശിച്ചപ്പോഴാണ് നിപ്പ വൈറസിനെക്കുറിച്ച് ആരോഗ്യപ്രവർത്തകർക്ക് സംശയം ഉണ്ടായത്.


തുടർന്ന് പനിയുമായി വീട്ടിൽ കഴിഞ്ഞിരുന്ന മറിയത്തിന്റേയും മൂസയുടേയും രക്തസാമ്പിളുകൾ ശേഖരിച്ച് മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ടിക്ക് പരിശോധനക്ക് അയച്ചത് രോഗം സ്ഥിരീകരിക്കാൻ സഹായിച്ചു. മേയ് 20 നാണു ഇവരിൽ നിന്നുള്ള സാമ്പിളുകൾ മണിപ്പാലിലെ വൈറസ് ഗവേഷണ കേന്ദ്രത്തിൽ നിന്ന് പരിശോധനക്കുശേഷം ലഭിച്ചത്. ഈ രോ​ഗികളെ ചികിത്സിച്ച ആരോ​​ഗ്യ പ്രവർത്തക ലിനിയും അസുഖബാധയെ തുടർന്ന് മരണപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ഒരു വൈറസ് രോ​ഗത്തെ ചെറുക്കാനുള്ള ശേഷി കേരളത്തിന് ഇല്ലെന്ന തരത്തിലുള്ള ആക്ഷേപങ്ങളും ഉയർന്നു വന്നിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.