Primary Amebic Meningoencephalitis: ആലപ്പുഴയിൽ അപൂർവരോഗം; പതിനഞ്ചുകാരന് പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ് റിപ്പോർട്ട് ചെയ്തു

Meningoencephalitis: 15 വയസുകാരനായ പാണാവള്ളി സ്വദേശിയിലാണ് രോ​ഗം റിപ്പോർട്ട് ചെയ്തത്. രോഗം ബാധിച്ച പതിനഞ്ചുകാരൻ ചികിത്സയിലാണ്.

Written by - Zee Malayalam News Desk | Last Updated : Jul 7, 2023, 01:16 PM IST
  • പനി, തലവേദന, ഛർദി, അപസ്മാരം എന്നിവയാണ് പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസിന്റെ പ്രധാന രോഗ ലക്ഷണങ്ങൾ
  • 2017ലാണ് ഇതിന് മുൻപ് ഈ രോഗം റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്
  • രോഗം ബാധിച്ചയാളുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു
Primary Amebic Meningoencephalitis: ആലപ്പുഴയിൽ അപൂർവരോഗം; പതിനഞ്ചുകാരന് പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ് റിപ്പോർട്ട് ചെയ്തു

ആലപ്പുഴ: ആലപ്പുഴയിൽ പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ് റിപ്പോർട്ട് ചെയ്തു.15 വയസുകാരനായ പാണാവള്ളി സ്വദേശിയിലാണ് രോ​ഗം റിപ്പോർട്ട് ചെയ്തത്. രോഗം ബാധിച്ച പതിനഞ്ചുകാരൻ ചികിത്സയിലാണ്. പനി, തലവേദന, ഛർദി, അപസ്മാരം എന്നിവയാണ് പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസിന്റെ പ്രധാന രോഗ ലക്ഷണങ്ങൾ.

2017ലാണ് ഇതിന് മുൻപ് ഈ രോഗം റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. രോഗം ബാധിച്ചയാളുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. നെഗ്ളേറിയ ഫൗലെരി എന്ന അമീബയാണ് ഈ അണുബാധയ്ക്ക് കാരണമാകുന്നത്. നെഗ്ളേറിയ ഫൗലെരി അമീബയുടെ സാന്നിധ്യമുള്ള നദികളിലോ തടാകങ്ങളിലോ നീന്തുന്നതിനിടയിൽ മൂക്കിലൂടെ അണുക്കൾ ശരീരത്തിലെത്തിയാണ് സാധാരണയായി ആളുകൾക്ക് ഈ അണുബാധ ഉണ്ടാകുന്നത്.

പനി ബാധിച്ച് ഏഴ് പേർ കൂടി മരിച്ചു; ദുരിദാശ്വാസ ക്യാമ്പുകളില്‍ മെഡിക്കല്‍ സംഘത്തിന്റെ സേവനം ഉറപ്പാക്കാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ച് ഏഴ് പേർ കൂടി മരിച്ചു. ബുധനാഴ്ചയാണ് പനി ബാധിച്ച് ഏഴ് മരണം റിപ്പോർട്ട് ചെയ്തത്. മൂന്ന് പേർ ഡെങ്കിപ്പനി ബാധിച്ചും രണ്ട് പേർ എലിപ്പനി മൂലവും രണ്ട് പേർ എച്ച് വൺ എൻ വൺ ബാധിച്ചുമാണ് മരിച്ചത്. ബുധനാഴ്ച സംസ്ഥാനത്താകെ 10,594 പേർക്കാണ് പനി ബാധിച്ചത്.

ഇതിൽ 56 പേർക്ക് ഡെങ്കിപ്പനിയും 16 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. മഴ കനത്തതോടെ സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വർധിക്കുകയാണ്. പനി, ചുമ, തലവേദന, ജലദോഷം, പേശിവേദന എന്നിവ ഡെങ്കിപ്പനി, എലിപ്പനി, എച്ച് വൺ എൻ വൺ തുടങ്ങിയ രോഗങ്ങളുടെ ലക്ഷണങ്ങളായിരിക്കാം. അതിനാൽ പനിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഉടൻ തന്നെ ചികിത്സ തേടണം.

പനി ബാധിച്ചാൽ സ്വയം ചികിത്സ പാടില്ലെന്നും ഡോക്ടറെ കണ്ടു ചികിത്സ തേടണമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിർദ‍േശം. ദുരിദാശ്വാസ ക്യാമ്പുകളില്‍ മെഡിക്കല്‍ സംഘത്തിന്റെ സേവനം ഉറപ്പാക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഡെങ്കിപ്പനിക്കൊപ്പം എലിപ്പനി വ്യാപനവും വരും ദിവസങ്ങളിൽ രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്.

ചെളിയിലോ മലിന ജലത്തിലോ ഇറങ്ങിയാല്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ കഴിക്കണമെന്ന് ആരോ​ഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഡെങ്കിപ്പനി പ്രതിരോധനത്തിനായി കൊതുകു കടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ശരീരം മുഴുവൻ മൂടുന്ന വസ്ത്രങ്ങൾ ധരിക്കുകയോ കൊതുകു കടിയേൽക്കാതിരിക്കാനുള്ള ലേപനങ്ങൾ പുരട്ടുകയോ ചെയ്യണമെന്ന് ആരോ​ഗ്യവകുപ്പ് നിർദേശിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News