Afghan Taliban: താലിബാൻ വിസ്മയമെന്ന് ആർക്കെങ്കിലും തോന്നുണ്ടെങ്കിൽ അൺഫ്രണ്ട് ചെയ്ത് പോണം-സോഷ്യൽ മീഡിയയിൽ പ്രതിഷേധം
ഹരീഷിൻറെ പോസ്റ്റിന് പിന്നാലെ ഗായിക സിതാരയും ഹരീഷിൻറെ പോസ്റ്റ് പങ്ക് വെച്ചു
അഫ്ഗാനിലെ താലിബാൻ അധിനിവേശത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലും താലിബാനെതിരെ വലിയ പ്രതിഷേധം നടക്കുകയാണ് താലിബാൻ ഒരു വിസ്മയമെന്ന് തോന്നുന്നവർ അൺഫ്രണ്ട് ചെയ്ത്, അൺ ഫോളോ ചെയ്യുകയോ വേണമെന്ന് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ പോസ്റ്റിട്ടു.
പോസ്റ്റിങ്ങനെ
ഒരു ജനതയെ തോക്ക് കൊണ്ട് ഭയപ്പെടുത്തി ഭരിക്കുന്ന, സ്ത്രീകളെ പഠിക്കാൻ അനുവദിക്കാത്ത, സ്വതന്ത്രമായി വഴി നടക്കാൻ പോലും അനുവദിക്കാത്ത, മനുഷ്യാവകാശങ്ങൾക്ക് പുല്ലു വില കൽപ്പിക്കുന്ന താലിബാൻ ഒരു വിസ്മയമായി തോന്നുന്നവർ ആരെങ്കിലും ഇവിടെ ഉണ്ടെങ്കിൽ unfollow / unfriend ചെയ്ത് പോകണം...
അതു സംഭവിച്ചപ്പോൾ പ്രതികരിച്ചില്ലല്ലോ, ഇത് സംഭവിച്ചപ്പോൾ പോസ്റ്റ് ഇട്ടില്ലല്ലോ എന്നൊക്കെ പറഞ്ഞു ഈ വിഷയത്തിൽ balancing ചെയ്ത് comment ഇട്ടാൽ delete ചെയ്യും, ബ്ലോക്ക് ചെയ്യും. പോസ്റ്റിട്ട് തൊട്ട് പിന്നാലെ 3000-ൽ അധികം പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തത്. നിരവധി പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുമുണ്ട്.
ഹരീഷിൻറെ പോസ്റ്റിന് പിന്നാലെ ഗായിക സിതാരയും ഹരീഷിൻറെ പോസ്റ്റ് പങ്ക് വെച്ചു. പൃഥിരാജ് അടക്കമുള്ള ചലചിത്ര താരങ്ങളും സാമൂഹിക മാധ്യങ്ങളിൽ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്.അതേസമയം അഫ്ഗാൻറെ പൂർണ നിന്ത്രണം നിലവിൽ താലിബാനാണ്. കാബൂൾ എയർപോർട്ടടക്കം താലിബാൻറെ കീഴിലാണെന്നാണ് അവർ അവകാശപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...