വയനാട്: വയനാട് ഗാന്ധിഗ്രാമം ഔട്ട്‌ലെറ്റുകളില്‍ നടത്തിയ പരിശോധനയില്‍ തളിപ്പുഴയിലെ ഔട്ട്‌ലെറ്റില്‍ നിന്ന് വ്യാജ ആയൂര്‍വേദ മരുന്നുകള്‍ പിടികൂടി. വ്യാജ ആയുര്‍വേദ മരുന്നുകള്‍ വില്‍പ്പന നടത്തുന്നതായി ആയുര്‍വേദ ഡ്രഗ്‌സ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ക്ക് ലഭിച്ച പരാതിയെ തുടര്‍ന്നാണ് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളറുടെ നിര്‍ദേശപ്രകാരം പരിശോധന നടത്തിയത്. തളിപ്പുഴയിലെ ഔട്ട്‌ലെറ്റില്‍ നിന്ന് കൃത്യമായ ബില്ലോ മറ്റുവിവരങ്ങളോ ഇല്ലാത്ത ആയുര്‍വേദ മരുന്നുകള്‍ സംഘം പിടിച്ചെടുക്കുകയായിരുന്നു. ലക്കിടിമുതല്‍ വൈത്തിരിവരെയുള്ള വയനാട് ഗാന്ധിഗ്രാമം ഔട്ട്‌ലെറ്റുകളിലായിരുന്നു പരിശോധന. 


COMMERCIAL BREAK
SCROLL TO CONTINUE READING

തളിപ്പുഴയിലെ ഔട്ട്‌ലെറ്റില്‍ നിന്ന് പതിനായിരം രൂപയുടെ വ്യാജമരുന്നുകളാണ് പിടികൂടിയത്. പ്രമേഹം, ആര്‍ത്രൈറ്റിസ് രോഗങ്ങള്‍ക്ക് ഫലപ്രദമെന്ന് പരസ്യപ്പെടുത്തി നിര്‍മിച്ച മരുന്നുകളാണിത്. 'സിദ്ധ്കൃഷ് ഹെര്‍ബോ ടെക് ജയ്പുര്‍' എന്നപേരില്‍ ഉദ്പാദിപ്പിച്ച മരുന്നുകള്‍ക്ക് ലൈസന്‍സ് ഇല്ലെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. പരിശോധനയില്‍ മരുന്നുകളുടെ ബില്ലുകളും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഈ മരുന്നുകള്‍ എവിടെ ഉത്പാദിപ്പിച്ചുവെന്നത് വ്യക്തമായിട്ടില്ലെന്നും ബില്ലുകള്‍ ഹാജരാക്കാന്‍ വായനാട് ഗാന്ധിഗ്രാമം അധികൃതരോട് ഉ​ഗ്യോ​ഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. 


Also Read: Chhattisgarh Encounter: ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം; ജവാന് വീരമൃത്യു


 


നിയമപ്രകാരം മരുന്നുകളുടെ ലേബലില്‍ രേഖപ്പെടുത്തേണ്ട വിവരങ്ങളില്ലെന്നും പരിശോധനാസംഘം പറഞ്ഞു. സംസ്ഥാനത്ത് ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം നിര്‍മിച്ച മരുന്നിന്റെ പേരില്‍ വ്യാജമരുന്നുണ്ടാക്കി വില്‍പ്പന നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. തലവേദന, ശ്വാസംമുട്ടല്‍, മൈഗ്രെയിന്‍ എന്നിവക്കുള്ള മരുന്നുകളാണ് ഇങ്ങനെ നിര്‍മിച്ചിരിക്കുന്നത്. അതേസമയം പരിശോധനസംഘം പിടിച്ചെടുത്ത മരുന്നുകള്‍ കല്‍പ്പറ്റ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. മരുന്നുകള്‍ വിശദമായ പരിശോധനക്കായി അയക്കും. ഇന്റലിജന്‍സ് ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ വി.കെ. ഷിനു, ആയുര്‍വേദ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരായ ഡോ. റംസിയ, ഡോ. ശ്രീജന്‍, വയനാട് ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ യൂനുസ് കൊടിയത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.