Chhattisgarh Encounter: ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം; ജവാന് വീരമൃത്യു

സുഖ്മ ജില്ലയിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് പോലീസ് ഉദ്യോ​ഗസ്ഥർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ജവാന് നേരെയുള്ള ആക്രമണം.  

Written by - Zee Malayalam News Desk | Last Updated : Feb 26, 2023, 05:49 AM IST
  • അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറുൾപ്പെടെ ജില്ലാ റിസർവ് ഗാർഡിലെ മൂന്ന് അംഗങ്ങളാണ് നക്സലുകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
  • മാവോയിസ്റ്റുകൾ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് തെരച്ചിൽ നടത്തവേയാണ് ആക്രമണം.
  • എഎസ്ഐ രാമുറാം നാഗ്, അസിസ്റ്റന്റ് കോൺസ്റ്റബിൾ കുഞ്ചം ജോഹ, വഞ്ചം ഭീമ എന്നിവരാണ് വെടിവയ്പ്പിനിടയിൽ കൊല്ലപ്പെട്ടത്.
Chhattisgarh Encounter: ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം; ജവാന് വീരമൃത്യു

കാങ്കറ: ഛത്തീസ്ഗഡിൽ കഴിഞ്ഞ ദിവസമുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ ജവാന് വീരമൃത്യു. കാങ്കറ മേഖലയിൽ പ്രാദേശിക ചടങ്ങിൽ പങ്കെടുക്കാനെത്തിയ ജവാൻ മോത്തിറാം അഞ്ച്ലയാണ് നക്സലുകളുടെ ആക്രമണത്തിൽ വീരമൃത്യു വരിച്ചത്. സുഖ്മ ജില്ലയിലെ വനമേഖലയിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് പോലീസ് ഉദ്യോ​ഗസ്ഥർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ജവാന് നേരെയും ആക്രമണം ഉണ്ടായത്. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറുൾപ്പെടെ ജില്ലാ റിസർവ് ഗാർഡിലെ മൂന്ന് അംഗങ്ങളാണ് നക്സലുകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകൾ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് തെരച്ചിൽ നടത്തവേയാണ് ആക്രമണം. എഎസ്ഐ രാമുറാം നാഗ്, അസിസ്റ്റന്റ് കോൺസ്റ്റബിൾ കുഞ്ചം ജോഹ, വഞ്ചം ഭീമ എന്നിവരാണ് വെടിവയ്പ്പിനിടയിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ‌ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ ദുഖം രേഖപ്പെടുത്തി.

PM Kisan 13th Installment: ഇനി മാറ്റമില്ല, പിഎം കിസാന്‍ 13-ാം ഗഡു ഫെബ്രുവരി 27 ന് ലഭിക്കും, തീയതിയും സമയവും സ്ഥിരീകരിച്ചു

PM Kisan 13th Installment Latest Update: രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് കർഷകർക്ക് സന്തോഷവാർത്ത...!! പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ (PM Kisan Samman 13th Installment) 13-ാം ഗഡു വിതരണം ചെയ്യുന്ന തീയതിയും സമയവും കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു .

കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 27 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കിസാൻ സമ്മാന്‍ നിധിയുടെ 13-ാം ഗഡു പ്രകാശനം ചെയ്യുമെന്ന് നരേന്ദ്ര സിംഗ് തോമർ ട്വീറ്റ് ചെയ്തു.

"പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയ്ക്ക് കീഴിലുള്ള  8 കോടിയിലധികം  വരുന്ന ഗുണഭോക്തൃ കർഷക കുടുംബങ്ങളുടെ അക്കൗണ്ടിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി 13-ാം ഗഡു കൈമാറുകയും കർഷക സഹോദരീസഹോദരന്മാരുമായി ആശയവിനിമയം നടത്തുകയും ചെയ്യും. 2023 ഫെബ്രുവരി 27 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് കർണാടകയിലെ ബെലഗാവിയിൽ നടക്കുന്ന ചടങ്ങിലാണ് തുക ഔദ്യോഗികമായി വിതരണം ചെയ്യുക," കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ (Narendra Singh Tomar) ട്വീറ്റ് ചെയ്തു.

രാജ്യത്തെ നിര്‍ധനരായ കർഷകരെ സഹായിയ്ക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് പിഎം കിസാൻ സമ്മാൻ നിധി യോജന  (PM Kisan Samman Nidhi Yojana). 

കര്‍ഷകര്‍ക്കുവേണ്ടിയുള്ള പദ്ധതിയായ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയിലൂടെ കേന്ദ്ര സര്‍ക്കാര്‍ വര്‍ഷം തോറും  6000 രൂപയുടെ ധനസഹായമാണ് നിര്‍ധനരായ കര്‍ഷകര്‍ക്ക് നല്‍കിവരുന്നത്. ഈ തുക  2000 രൂപ വീതമുള്ള മൂന്ന് ഗഡുക്കളായില്‍ നാല് മാസം വീതമുള്ള ഇടവേളകളില്‍ നല്‍കിവരുന്നു.  ഈ തുക കര്‍ഷകരുടെ അക്കൗണ്ടില്‍ നേരിട്ട് നിക്ഷേപിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. 

ഈ പദ്ധതിയുടെ കീഴില്‍ ഇതുവരെ  12 തവണയാണ്  2,000  രൂപ വീതം കര്‍ഷകര്‍ക്ക് നല്‍കിയത്.  ഈ തുകയുടെ  അവസാന ഗഡു കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തിയിരുന്നു. ഇപ്പോള്‍ പിഎം കിസാൻ സമ്മാൻ നിധി യോജനയുടെ 13-ാം ഗഡുവാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നത്. 
 
ഓരോ വര്‍ഷത്തേയും കിസാന്‍ സമ്മാന്‍ നിധിയുടെ ഗഡുക്കള്‍ വിതരണം ചെയ്യുന്നതിന് സമയപരിധി  സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. അതനുസരിച്ച് ആദ്യ ഗഡു ഡിസംബർ 1 മുതൽ മാർച്ച് 31 വരെ, രണ്ടാമത്തേത് ഏപ്രിൽ 1 മുതൽ ജൂലൈ 31 വരെ, മൂന്നാമത്തേത് ഓഗസ്റ്റ് 1 മുതൽ നവംബർ 30 വരെയാണ് നല്‍കി വരുന്നത്.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News