സൗ‍‍ദി: സൗ‍ദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശിയുടെ മോചനത്തിനായി സഹായം അഭ്യർത്ഥിച്ച് കുടുംബം. കോഴിക്കോട് ഫറൂക്ക് സ്വദേശിയായ അബ്ദുറഹ്മാനാണ് വ​ധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദിയിലെ ജയിലിൽ കനിവ് കാത്ത് കഴിയുന്നത്. 34 കോടി രൂപയാണ് അബ്ദുറഹ്മാനെ മോചിപ്പിക്കാനായി ആവശ്യമായ തുക. ഏപ്രിൽ 16നകം ഈ തുക ഇവിടെ ഏൽപ്പിക്കാൻ സാധിച്ചില്ലെങ്കിൽ വധശിക്ഷ നടപ്പിലാക്കും. അതിനായി കുടുംബത്തിന് മുന്നിലുള്ളത് ഇന 10 ദിവസം മാത്രമാണ്. മകന്റെ മോചനത്തിന് വേണ്ടി സുമനസ്സുകൾക്ക് മുമ്പിൽ കൈ നീട്ടുകയാണ് അബ്ദുറഹീമന്റെ പ്രായമായ മാതാവ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

18 വർഷങ്ങൾക്ക് മുമ്പാണ് അബ്ദുറഹമാൻ ജയിലിലാകാൻ കാരണമായ സംഭവം നടക്കുന്നത്. തന്റെ 26ാം വയസ്സിൽ ഡ്രൈവർ ജോലിക്കായി സൗദിയിലെത്തിയതായിരുന്നു അബ്ദുറഹ്മാൻ. ഡ്രൈവർ ജോലിക്ക് പുറമേ സ്പോൺസറുടെ കഴുത്തിന് താഴേക്ക് ചലനശേഷി നഷ്ടപ്പെട്ട കുട്ടിയെ സംരക്ഷിക്കേണ്ട ചുമതല കൂടി അബ്ദുറഹ്മാനുണ്ടായിരുന്നു. കുട്ടിയുടെ കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു ആ കുട്ടിക്ക് ഭക്ഷണം നൽകിയിരുന്നത്. ഒരിക്കൽ അബ്ദുറഹ്മാനും കുട്ടിയും വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ കൈ ആ ഉപകരണത്തിൽ തട്ടി. പിന്നാലെ ബോധരഹിതനായ കുട്ടി മരണപ്പെടുകയും ചെയ്തു. 


ALSO READ: പിഞ്ചു കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം അമ്മ തൂങ്ങി മരിച്ചു


സംഭവം നടന്നതിന് പിന്നാലെ സഹായത്തിനായി അടുത്ത ബന്ധുവിനെ വിളിച്ചുവരുത്തി. ഈ കാര്യം മറച്ചു വെക്കുന്നതിനായി പിടിച്ചുപറിക്കാനായി എത്തിയവർ അബ്ദുറഹ്മാനെ ബന്ധിയാക്കി കുട്ടിയെ ആക്രമിച്ചു എന്ന രീതിയിൽ കഥയുണ്ടാക്കുകയും, റഹീമിനെ കാറിന്റെ പിൻസീറ്റിൽ കെട്ടിയിട്ട് പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. തുടർ അന്വേഷണത്തിൽ ഇവർ പറഞ്ഞ കഥ കള്ളമാണെന്ന് തെളിയുകയും ഇരുവരേയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. റഹീമിനൊപ്പം അറസ്റ്റിലായ ബന്ധുവിന് 1 വർഷത്തിന് ശേഷം ജാമ്യം ലഭിച്ചു. എന്നാൽ സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ അബ്ദുറഹ്മാനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2h


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.