Farmer commits Suicide: വയനാട് കർഷകൻ തൂങ്ങി മരിച്ച നിലയിൽ; കടബാധ്യതയെന്ന സൂചന
ശനിയാഴ്ച വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ തിമ്മപ്പനെ ഞായറാഴ്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വയനാട്: തിരുനെല്ലിയില്‍ കര്‍ഷകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അരണപ്പാറ പി.കെ തിമ്മപ്പന്‍ (50) ആണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ തിമ്മപ്പനെ ഞായറാഴ്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തിമ്മപ്പന് കടബാധ്യത ഉണ്ടായിരുന്നതായാണ് വിവരം. അതിന്റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്തതാകാമെന്ന് ബന്ധുക്കൾ പറയുന്നു. ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമായി തിമ്മപ്പന് ലക്ഷങ്ങളുടെ ബാധ്യതയുണ്ട്.
Arikkomban: തമിഴ്നാട് ദൗത്യസംഘത്തിന് പിടികൊടുത്തില്ല, റൂട്ട് മാറ്റി അരിക്കൊമ്പൻ; ഉൾവനത്തിലേയ്ക്ക് കയറി
കമ്പം: തമിഴ്നാട് ദൗത്യസംഘത്തിന് പിടികൊടുക്കാതെ അരിക്കൊമ്പൻ ഉൾവനത്തിലേയ്ക്ക് കയറി. മേഘമല കടുവ സങ്കേതത്തിലെ ഉൾ വനമേഖലയിലേയ്ക്കാണ് അരിക്കൊമ്പൻ കയറിയത്. കഴിഞ്ഞ ദിവസം കമ്പം ടൗണിലെ പരാക്രമത്തിന് ശേഷം അരിക്കൊമ്പൻ ക്ഷീണിതനായാണ് കാണപ്പെട്ടത്.
ക്ഷീണിതനായതിനാൽ തന്നെ അരിക്കൊമ്പൻ ഉടനെ തന്നെ ജനവാസ മേഖലയിലേക്ക് തിരികെ എത്തില്ലെന്ന കണക്ക് കൂട്ടലിലാണ് തമിഴ്നാട് വനം വകുപ്പും പ്രദേശവാസികളും. അരിക്കൊമ്പൻ തിരികെയെത്തിയാൽ ഉടൻ മയക്കുവെടി വെച്ച് പിടികൂടാനായി ദൗത്യസംഘം മേഖലയിൽ തുടരുകയാണ്. രാവിലെ സുരളിപ്പെട്ടിയിൽ ഉണ്ടായിരുന്ന അരിക്കൊമ്പൻ മേഘമല കടുവ സങ്കേതത്തിലെ വനമേഖലക്ക് ഉള്ളിലേക്കാണ് കടന്നത്. ഏറ്റവും ഒടുവിൽ ജിപിഎസ് കോളറിൽ നിന്നുള്ള സിഗ്നൽ ലഭിക്കുമ്പോൾ മേഘമല കടുവാ സങ്കേതത്തിലാണ് അരിക്കൊമ്പൻ ഉള്ളത്.
ചിന്നക്കനാലിൽ കേരള വനം വകുപ്പിനെ വട്ടം കറക്കിതു പോലെ തന്നെയാണ് തമിഴ്നാട് വനം വകുപ്പിനെ അരിക്കൊമ്പൻ ചുറ്റിച്ചത്. ഇന്നലെ രാത്രി കമ്പംമെട്ട് റോഡിലേക്ക് കയറിയ കൊമ്പൻ പുലർച്ചെ പ്രത്യക്ഷപ്പെട്ടത് നേരെ എതിർ ദിശയിലുള്ള സുരളി വെള്ളച്ചാട്ടത്തിന് സമീപം. പിന്നീട് ആനഗജം വഴി കുത്തനാച്ചിയാർ വനമേഖലയിലേക്കും പിന്നീട് മേഘമല ഭാഗത്തേക്കും ആന കടന്നു. ഈ സമയത്തിനിടയ്ക്ക് ഒരു തവണ മാത്രമാണ് വനം വകുപ്പിന് ആനയെ നേരിട്ട് കാണാൻ കഴിഞ്ഞത്.
അതേസമയം അരിക്കൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങിയാൽ തടയുന്നതിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായിരിക്കുകയാണ്. 144 ഉൾപ്പെടെ പ്രഖ്യാപിച്ച് ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശവും നൽകി. തമിഴ്നാട് വനം മന്ത്രി മതിവേന്ദനും ഉന്നത ഉദ്യോഗസ്ഥരും കമ്പത്ത് തുടരുന്നുണ്ട്. മേഘമല കടുവാ സങ്കേതരത്തിലേക്ക് കയറിയ കൊമ്പൻ ഉടനേ തിരികെ ജനവാസ മേഖലയിലേക്ക് ഇറങ്ങാനുള്ള സാധ്യത കുറവാണ്. എങ്കിലും അരിക്കൊമ്പൻ തിരികെയെത്തിയാൽ മയക്കു വെടി വയ്ക്കുന്നതിന് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വനം വകുപ്പ് സജ്ജീകരിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...