തിരുവനന്തപുരം: Bharat bandh: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കര്‍ഷക നിയമങ്ങള്‍ക്കെതിരെ (New Farm Laws) സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു. കേരളത്തില്‍  ഭാരത് ബന്ദിന് (Bharat Bandh) ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനും തുടക്കമായി.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്ത് എല്‍ഡിഎഫും,യുഡിഎഫും ഹര്‍ത്താലിന് (Harthal) പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.  രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്. സ്വകാര്യ വാഹനങ്ങളെ തടയില്ലെന്ന് ഹര്‍ത്താല്‍ നടത്തുന്ന സംയുക്ത സമരസമിതി അറിയിച്ചിട്ടുണ്ട്. സര്‍ക്കാറും സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുമെന്ന്  ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.


Also Read: Bharat Bandh: വാഹനങ്ങൾ ഒാടില്ല, അവശ്യ സർവ്വീസുകൾ മാത്രം ഒാഫീസുകൾ തുറന്നേക്കില്ല, ഭാരത് ബന്ദ് നാളെ


ജീവനക്കാരുടെയും യാത്രാക്കാരുടെയും കുറവ് പരിഗണിച്ച് സർവ്വീസുകൾ ഉണ്ടായിരിക്കില്ലെന്ന് കെഎസ്ആര്‍ടിസി (KSRTC) അറിയിച്ചു.  ആശുപത്രികൾ, റയിൽവെ സ്റ്റേഷനുകൾ, എയർപോർട്ടുകൾ എന്നിവ കേന്ദ്രീകരിച്ച് പരിമിതമായ ലോക്കൽ സർവ്വീസുകൾ നടത്താനാണ് തീരുമാനം.


ഹർത്താൽ അവസാനിക്കുന്ന വൈകീട്ട് ആറ് മണിക്ക് ശേഷം അന്തർ ജില്ലാ, അന്തർ സംസ്ഥാന സർവ്വീസുകൾ  ഉണ്ടായിരിക്കുമെന്നും സിഎംഡി അറിയിച്ചു.  


Also Read: Horoscope 27 September 2021: ഇന്ന് വരുമാനത്തിന്റെ പുതിയ വഴികൾ തുറക്കും, ഈ രാശിക്കാർക്ക് ഏറ്റവും പ്രയോജനം 


 


ചില തൊഴിലാളി സംഘടനകൾ ഇന്ന് രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് കെഎസ്ആർടിസിയുടെ (KSRTC) ഈ തീരുമാനം. സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണി തന്നെ നേരത്തെ ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. 


ഈ സാഹചര്യത്തിൽ യാത്രക്കാരുടെ തിരക്ക് ഉണ്ടാകാൻ സാദ്ധ്യതയില്ലെന്നതും ജീവനക്കാരുടെ കുറവാണ് സാധാരണ ഗതിയിൽ സർവ്വീസുകൾ ഉണ്ടായിരിക്കില്ലെന്ന് പ്രഖ്യാപിക്കാനുള്ള കാരണം.


ഭാരത് ബന്ദിന്റെ (Bharat Bandh) അടിസ്ഥാനത്തിൽ സര്‍വകലാശാല പരീക്ഷകളും, പി.എസ്.സിയുടെ പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവച്ചിട്ടുണ്ട്. കേരളത്തിന് പുറമേ ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ഭരണകക്ഷികളും ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.