Farmers Protest ന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് Rahul Gandhi യുടെ ട്രാക്ടർ റാലി ഇന്ന് വയനാട്ടിൽ
നാലുദിവസം രാഹുൽ ഗാന്ധി എംപി കേരളത്തിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇന്നലെ വൈകുന്നേരമാണ് രാഹുൽ ഗാന്ധി വയനാട്ടിലെത്തിയത്.
വയനാട്: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് രാഹുൽ ഗാന്ധി എംപി (Rahul Gandhi MP) നടത്തുന്ന ട്രാക്ടർ റാലി ഇന്ന് കൽപറ്റയിൽ നടക്കും. നാലുദിവസം രാഹുൽ ഗാന്ധി എംപി കേരളത്തിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇന്നലെ വൈകുന്നേരമാണ് രാഹുൽ ഗാന്ധി വയനാട്ടിലെത്തിയത്.
ഐശ്വര്യ കേരളയാത്ര (Aishwarya Kerala Yatra) സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനും വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധ പരിപാടികള്‍ക്കുമായാണ് രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് എത്തിയതെന്നാണ് റിപ്പോർട്ട്. വയനാട്ടിൽ കർഷകർ കൂടുതലയുള്ള മാണ്ടാട് മുതൽ മുട്ടിൻ വരെയുള്ള മൂന്ന് കിലോമീറ്ററിലാണ് രാഹുൽ ഗാന്ധിയുടെ ട്രാക്ടർ റാലി (Tractor Rally).
Also Read: viral video: നല്ലായിറുക്ക്.. കൂൺ ബിരിയാണി രുചിച്ച് Rahul Gandhi
ഈ റാലി ദേശീയ ശ്രദ്ധയിൽ കൊണ്ടുവരാനാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ തയ്യാറെടുപ്പ്. ഇന്ന് രാവിലെ 10.30 ഓടെയായിരിക്കും റാലി ആരംഭിക്കുന്നത്. റാലിക്ക് ശേഷം അവിടെ നടക്കുന്ന പൊതുസമ്മേളനത്തിലും രാഹുൽ ഗാന്ധി (Rahul Gandhi) പങ്കെടുക്കും. വയനാട്ടിലെ (Wayanad) സന്ദർശനം കഴിഞ്ഞ് ഉച്ചയോടെ അദ്ദേഹം മലപ്പുറത്തേക്ക് പോകുമെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...