തിരുവനന്തപുരം:  FIFA World Cup 2022:  ലോകകപ്പ് ഫുട്ബോൾ വിജയികളായ അർജന്റീനയ്ക്ക് അഭിനന്ദനമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.  തന്റെ ഫേയ്സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി അഭിനനന്ദനം അറിയിച്ചത്.  'തന്റെ കരിയറിലെ ഏറ്റവും അമൂല്യമായ നേട്ടം കൈവരിച്ചാണ് വിശ്വ ഫുട്ബോളർ ലയണൽ മെസ്സി അർജന്റീനയെ വിജയത്തിലേക്ക് നയിച്ചത്' എന്നാണ് മുഖ്യമന്ത്രി കുറിച്ചത്.    


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: FIFA World Cup 2022 : 36 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് റൊസാരിയോ തെരുവിലേക്ക്; ഫുട്ബോളിലെ യൂറോപ്യൻ ആധിപത്യത്തിന് തടയിട്ട് മെസിയും സംഘവും


'പിന്നിൽ നിന്നും തിരിച്ചു വന്നു പൊരുതിയ ഫ്രാൻസ് ഫൈനൽ മത്സരം ആവേശോജ്ജ്വലമാക്കി. അവസാന നിമിഷം വരെ ഉദ്വേഗജനകമായ മത്സരം ഖത്തർ ലോകകപ്പിനെ ഫിഫ ലോകകപ്പിലെ  സമുജ്ജ്വലമായ അധ്യായമാക്കി മാറ്റി.  ഫുട്ബോൾ എന്ന മനോഹരമായ കളിയുടെ അതുല്യ ആവിഷ്കാരങ്ങളാണ് ഈ ടൂർണമെന്റിലുടനീളം കണ്ടത്. പങ്കെടുത്ത എല്ലാവർക്കും ആശംസകൾ. ഇനി അടുത്ത ലോകകപ്പിനായി നമ്മൾ ഫുട്ബോൾ പ്രേമികൾക്കു കാത്തിരിക്കാം' എന്നായിരുന്നു മുഖ്യമന്ത്രിയുടെ കുറിപ്പ്.


 



കലാശപ്പോരാട്ടത്തിൽ നിലവിലെ ചമ്പ്യാന്മാരായ ഫ്രാൻസിനെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് അർജന്റീന ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടത്.  ഷൂട്ടൗട്ടിൽ അർജന്റീന ഫ്രാൻസിനെ വീഴ്ത്തിയത് 4-2 നാണ്.  ഇരു ടീമുകളും രണ്ടു ഗോൾ വീതമടിച്ചും എക്സ്ട്രാ ടൈമിൽ ഓരോ ഗോൾ വീതമടിച്ചും 3–3 ന് സമനില പാലിച്ചതോടെയാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. ഫ്രാൻസിനെ തകർത്ത് അർജന്റീന ലോകകപ്പിൽ മുത്തമിടുമ്പോൾ ലയണൽ മെസിയും കൂട്ടരും അവസാനം കുറിച്ചിത് ഫുട്ബോളിലെ യൂറോപ്യൻ ആധിപത്യമായിരുന്നുവെന്നത് ശ്രദ്ധേയം.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.