പതിനഞ്ചാം കേരള നിയമ സഭയുടെ അഞ്ചാം സമ്മേളനത്തിന് നാളെ തുടക്കമാകും. 2022- 23 സാമ്പത്തിക വർഷത്തെ ധനാഭ്യർത്ഥനകൾ വിശദമായി ചർച്ച ചെയ്യുന്നതിനാണ് സഭ ചേരുന്നത്. അതെ സമയം രഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്ത സംഭവത്തിലും സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയ്ക്ക് എതിരെ സ്വപ്ന മൊഴി നൽകിയതായും സഭ പ്രക്ഷുബ്ധമാകാനാണ് സാധ്യത. 


COMMERCIAL BREAK
SCROLL TO CONTINUE READING

2022-23 സാമ്പത്തിക വര്‍ഷത്തെ ധനാഭ്യര്‍ത്ഥനകള്‍ വിശദമായി ചര്‍ച്ച ചെയ്ത് പാസ്സാക്കുകയാണ് അഞ്ചാം സമ്മേളനതിന്റെ ലക്ഷ്യം. ജൂലൈ 27 വരെയാണ് സഭാസമ്മേളനം ചേരുന്നത് . സഭ സമ്മേളിക്കുന്ന 23 ദിവസങ്ങളില്‍ 13 ദിവസങ്ങള്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കായും 4 ദിവസങ്ങള്‍ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായും നീക്കിവെച്ചു.


 ധനകാര്യബില്‍ ഉള്‍പ്പെടെയുള്ള ബില്ലുകളുടെ പരിഗണനയ്ക്കായി 4 ദിവസങ്ങളും ഉപധനാഭ്യര്‍ത്ഥനയ്ക്കും ധനവിനിയോഗ ബില്ലുകള്‍ക്കുമായി 2 ദിവസങ്ങളും നീക്കിവച്ചിട്ടുണ്ട്. സഭാ സമ്മേളനം നാളെമുതൽ ആരംഭിക്കുമ്പോൾ സഭയിൽ പ്രതിപക്ഷം എടുക്കുന്ന നിലപാടും നിർണായകമാകും. 


സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ ഗുരുതര ആരോപണങ്ങളും കോൺഗ്രസിനെതിരായ സിപിഎം ആക്രമണങ്ങളും പ്രതിപക്ഷം സഭയിൽ ഉന്നയിച്ചേക്കും. രാഹുൽ ഗാന്ധിയുടെ കൽപ്പറ്റയിലെ ഓഫീസിൽ എതിരെയുള്ള എസ്എഫ്ഐ ആക്രമണവും പ്രതിപക്ഷം ശക്തമായി സഭയിൽ ഉന്നയിക്കും... തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ശേഷം ചേരുന്ന സഭാ സമ്മേളനത്തിൽ ഉമ തോമസിന്റെ പങ്കാളിത്തവും ശ്രദ്ധേയമാകും.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.