തിരുവനന്തപുരം: പാർട്ടി കോൺഗ്രസിന് പിന്നാലെയാണ്  സിൽവർ ലൈൻ പദ്ധതിക്ക് എതിരായ എതിർപ്പുകൾ മാറ്റുന്നതിനായി സിപിഎം ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുന്നത്. പ്രതിഷേധങ്ങൾ തണുപ്പിക്കാൻ മെയ് 30 വരെ നീളുന്ന വിപുലമായ ഗൃഹ സമ്പർക്ക പരിപാടിയാണ് സിപിഎം തയ്യാറാക്കിയിരിക്കുന്നത്. സിൽവർലൈൻ പദ്ധതി കടന്ന് പോകുന്ന പ്രദേശങ്ങളിലെ  വീടുകളിൽ മന്ത്രിമാർ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ നേരിട്ടെത്തി പദ്ധതിയുടെ ഗുണഫലങ്ങൾ  വിശദീകരിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗൃഹ സമ്പർക്ക പരിപാടിയിലൂടെ പദ്ധതിക്കെതിരായ എതിർപ്പുകൾ മാറ്റാൻ കഴിയുമെന്നാണ് സിപിഎമ്മിന്റെയും സർക്കാരിന്റെയും പ്രതീക്ഷ. ഇതിനൊപ്പം സിപിഎം സംസ്ഥാന സമ്മേളനം അംഗീകരിച്ച സർക്കാരിന്റെ വികസന രേഖയുടെ ചർച്ചക്കായി സെക്രട്ടേറിയേറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ ജില്ലാ കമ്മിറ്റി യോഗങ്ങളും വിളിച്ച് ചേർക്കും.

Read Also: P Sasi: ആർക്ക് കഴിയും പി ശശിയെ പോലെ ആകാൻ! സിപിഎമ്മിലെ അപൂർവ്വ ഭാഗ്യവാൻ, പുറത്താക്കിയിട്ടും ഇങ്ങനെ തിരിച്ചെത്തിയ ശക്തൻ


അതേ സമയം സിൽവർലൈൻ പദ്ധതിക്കെതിരായ പ്രചരണവും സമരവും കൂടുതൽ ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ  തീരുമാനം.1500 കേന്ദ്രങ്ങളിൽ ജനസദസും ഗൃഹ സമ്പർക്ക പരിപാടിയും സംഘടിപ്പിക്കും.വീടുകൾ സന്ദർശിച്ച് കാര്യങ്ങൾ വിശദീകരിക്കുന്നതിനൊപ്പം പദ്ധതിക്കെതിരായ ലഘുലേഖയും വിതരണം ചെയ്യും. 


സിൽവർ ലൈൻ പദ്ധതി കടന്നു പോകുന്ന മേഖലകളിൽ ഇരകളെ സംഘടിപ്പിച്ച് കൊണ്ട് ഡി.സി.സി കളുടെ  നേതൃത്വത്തിൽ പദയാത്രകൾ സംഘടിപ്പിക്കാനും കെ.പി.സി.സി തീരുമാനിച്ചിട്ടുണ്ട്. സർവ്വെക്കല്ലുകൾ പിഴുതെറിഞ്ഞുളള സമരവും  കൂടുതൽ ശക്തമാക്കും. മുഖ്യമന്ത്രി കല്ലിട്ടാലും പിഴുതെറിയുമെന്നാണ് കെ.പി.സി.സി പ്രസിഡൻഡറെ കെ.സുധാകരന്റെ പ്രഖ്യാപനം.

Read Also: 'പി.ശശിക്ക് പൊളിറ്റിക്കൽ സെക്രട്ടറിയാകാൻ ഒരു അയോഗ്യതയുമില്ല'; പി.ജയരാജൻ്റെ വിമർശനം തള്ളി ഇപി ജയരാജൻ


എന്ത് വന്നാലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.സിപിഎം പാർട്ടി കോൺഗ്രസ് വേദിയിലും മുഖ്യമന്ത്രി നിലപാട് ആവർത്തിച്ചിരുന്നു. തുടക്കത്തിൽ എതിർപ്പുകൾ ഉണ്ടായിരുന്നങ്കിലും സിൽവർ ലൈൻ പദ്ധതിക്ക് അനുകൂലമായ നിലപാടാണ് ഇപ്പോൾ സിപിഎം കേന്ദ്രനേതൃത്വത്തിനുമുള്ളത്.


സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായുള്ള കല്ലിടലിന് എതിരെ ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുർന്ന് സർവ്വെ തൽക്കാലം നിർത്തി വച്ചിരിക്കുകയാണ്. അതിരടയാളക്കല്ലുകൾ പിഴുതെറിയുന്നവർക്കെരിരെ ജാമ്യ മില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനുള്ള തീരുമാനത്തിനും പ്രതിഷേധങ്ങൾ തണുപ്പിക്കാനായിരുന്നില്ല.

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.