മദ്യവിതരണത്തിനുള്ള ബെവ്‌കോയുടെ  Bev Q ആപ്പിന് ഗൂഗിളിൻ്റെ അനുമതി. ബീറ്റ വേർഷന് അനുമതി ലഭിച്ചതായി കമ്പനി അധികൃതർ അറിയിച്ചു.പരീക്ഷണാടിസ്ഥാനത്തിൽ ആപ്പ്  പ്രവർത്തനം ആരംഭിച്ചു. ട്രയലുകൾക്കുശേഷം മദ്യവിതരണം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ.


COMMERCIAL BREAK
SCROLL TO CONTINUE READING

11 മണിക്ക് സെക്രട്ടറിമാരുടെ യോഗം നടത്തും തുടർന്ന് ആപ്പ് ഉപയോഗിക്കാനുള്ള മാർഗനിർദേശങ്ങളും, മദ്യശാല തുറക്കുന്ന തീയ്യതിയും പ്രഖ്യാപിച്ചേക്കും.പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും മൊബൈൽ ആപ്പ് ലഭ്യമാക്കും. ഇതിനു പുറമേ സാധാരണ ഫോണുകളിൽനിന്ന് എസ്എംഎസ് വഴിയും വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാം. 


Alos Read: പ്രതിപക്ഷ ആരോപണത്തിന് മറുപടി;ബെവ് ക്യൂ ആപ്പിന് ഒരുവര്‍ഷത്തേക്ക് നല്‍കുന്നത് 2,83,000 രൂപ!


ആപ്പ് വഴി മദ്യത്തിൻറ ബ്രാൻഡ് ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കാനാകില്ല. ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ടോക്കൺ നമ്പർ അതിൽ പറയുന്ന സമയത്ത്, പറയുന്ന കേന്ദ്രത്തിൽ ഹാജരാക്കണം. ബ്രാൻഡ് തിരഞ്ഞെടുത്ത് പണം അടയ്ക്കാം. ഒരു തവണ ബുക്ക് ചെയ്താൽ 4 ദിവസം കഴിഞ്ഞേ വീണ്ടും മദ്യം ബുക്ക് ചെയ്യാനാകൂ. പരമാവധി 3 ലിറ്റർ മദ്യം വാങ്ങാം.


ഗൂഗിളിൻ്റെ അംഗീകാരം ലഭിക്കാത്തതിൽ ബെവ്‌കോയേക്കാൾ ആശങ്ക മലയാളികൾക്കായിരുന്നു. ഇതിൽ പ്രതിക്ഷേധിച് ഗൂഗിളിൻ്റെയും Sundar Pichai യുടെയും ഫേസ്ബുക് പോസ്റ്റുകൾക്ക് താഴെ നിരവധി കമന്റുകളാണ് മലയാളികൾ എഴുതിക്കൂട്ടിയത്.ആപ്പിന് അനുമതി കിട്ടാത്തതിൽ ഞങ്ങൾ അസ്വസ്ഥരാണ്, കേരളത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ ഉയർത്താൻ ഞങ്ങളെ അനുവദിക്കണം, ഉപകാരസൂചകമായി താങ്കളുടെ ഫോട്ടോ പേഴ്സിൽ വച്ചോളാം, മലയാളികളുടെ പൊങ്കാലയെകുറിച്ചറിയില്ലെങ്കിൽ ഇവിടെ ചോദിച്ചാൽ മതി തുടങ്ങി നിരവധി കമെന്റുകൾ മലയാളികൾ എഴുതിക്കൂട്ടി.


അനുമതി നൽകുന്നതിൻ്റെ ഭാഗമായി Google 6 ചോദ്യങ്ങൾ  കമ്പനയോട് ചോദിച്ചിരുന്നു. മറുപടി തൃപ്തികരമാണെന്ന് തോന്നിയതിന് ശേഷമാണ് അനുമതി നൽകിയത്. ഇനി മുതൽ ബെവ്‌ക്യു ആപ്പ് മലയാളികളുടെ പ്രിയപ്പെട്ട ആപ്പ് ആയിമാറാനാണ് സാധ്യത.