ലോകകപ്പ്‌ ആര് നേടും? സുന്ദര്‍ പിച്ചൈ പറയുന്നു...

ഇന്ത്യന്‍ ബുദ്ധിയുടെ സാന്നിധ്യം ലോകത്തെ അറിയിച്ച സുന്ദര്‍ പിച്ചൈ പറയുന്നു... ലോകകപ്പ് ആര് നേടുമെന്ന്!!

Last Updated : Jun 13, 2019, 05:02 PM IST
ലോകകപ്പ്‌ ആര് നേടും? സുന്ദര്‍ പിച്ചൈ പറയുന്നു...

വാഷിംഗ്‌ടണ്‍: ഇന്ത്യന്‍ ബുദ്ധിയുടെ സാന്നിധ്യം ലോകത്തെ അറിയിച്ച സുന്ദര്‍ പിച്ചൈ പറയുന്നു... ലോകകപ്പ് ആര് നേടുമെന്ന്!!

ഗൂഗിൾ സി.ഇ.ഒ സുന്ദര്‍ പിച്ചൈയിയുടെ ക്രിക്കറ്റ് പ്രേമം ഏവര്‍ക്കും സുപരിചിതമാണ്. സ്കൂളില്‍ പഠിക്കുന്ന കാലത്ത് ക്രിക്കറ്റ് കളിച്ചിരുന്നതായും ക്രിക്കറ്റിനോട് പ്രത്യേക താത്പര്യം ഉണ്ടെന്നും പലപ്പോഴും അദ്ദേഹം പറഞ്ഞിട്ടുമുണ്ട്.

ഐസിസി ലോകകപ്പുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്‍റെ പരമാര്‍ശങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. അദ്ദേഹത്തിന്‍റെ നിരീക്ഷണ പാഠവമാണ് ഈ പരമാര്‍ശത്തിലൂടെ വ്യക്തമാവുന്നത്. 

"ഐസിസി ലോകകപ്പ്‌ ഫൈനല്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലാവണം, എന്നാല്‍ ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് ടീമുകളും വളരെ മികച്ചതാണ്. വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്". ലോകകപ്പ്‌ ആര് നേടുമെന്നുള്ള ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടിയായിരുന്നു ഇത്.  

ലോകകപ്പ് ക്രിക്കറ്റ് നടക്കുകയാണ്, വളരെ മികച്ച ടൂർണമെന്‍റാണ്. ഇന്ത്യയുടെ നല്ല പ്രകടനം പ്രതീക്ഷിക്കുന്നു, എന്നാൽ ക്രിക്കറ്റില്‍ എന്തും സംഭവിക്കാം, അദ്ദേഹം പറഞ്ഞു.

 

 

Trending News