തിരുവനന്തപുരം:  സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ഡോ.  തോമസ് ഐസക്കിന്  (Thomas Isaac) കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.  മന്ത്രിക്ക് ഉടന്‍ സ്രവ പരിശോധന നടത്തും.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്ത് ഒരു മന്ത്രിക്ക് ഇതാദ്യമായാണ് കോവിഡ്  സ്ഥിരീകരിക്കുന്നത്.  തോമസ് ഐസക്കിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. ഇത് പരിശോധിക്കും. പേഴ്സണല്‍ സ്റ്റാഫിലെ അംഗങ്ങളോട് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെടും. നിലവില്‍ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലെ ആര്‍ക്കും രോഗം കണ്ടെത്തിയിട്ടില്ല.


Also read: ഓണം കഴിഞ്ഞു, കോവിഡ് ബാധയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്, 3,082 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു


മന്ത്രിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വിവിഐപികള്‍ക്ക് വേണ്ടി തയ്യാറാക്കിയ മുറിയിലാണ്  തോമസ് ഐസക്കിനെ താമസിപ്പിക്കുക. 


കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 


Also read: ലോക ''ഒന്നാം നമ്പർ തിലകം" സ്വയം ചാർത്തിയ പിണറായിയുടെ നെറ്റിയില്‍ ഇനി തീരാകളങ്കത്തിന്‍റെ മുദ്ര..!!


 കോവിഡ് സ്ഥിരീകരിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ ഉന്നത സിപിഎം നേതാവാണ് തോമസ് ഐസക്. നേരത്തെ എം. എ ബേബിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.