കെ.ആർ. നാരായണൻ സ്മാരക ആശുപത്രിക്ക് ധനമന്ത്രിയുടെ പച്ചക്കൊടി
ഇന്ത്യയിലെ ആദ്യ ദളിത് രാഷ്ട്രപതിയായ കെ ആര് നാരായണന്റെ പേരിലുള്ള ആശുപത്രിക്ക് അനുഗ്രഹമായി ധനമന്ത്രിയുടെ ഇടപെടല്‍.
കുറവിലങ്ങാട്: ഇന്ത്യയിലെ ആദ്യ ദളിത് രാഷ്ട്രപതിയായ കെ ആര് നാരായണന്റെ പേരിലുള്ള ആശുപത്രിക്ക് അനുഗ്രഹമായി ധനമന്ത്രിയുടെ ഇടപെടല്‍.
ഇന്നലെ അന്തരിച്ച നേതാവ് ഉഴവൂർ വിജയന്റെ വസതിയിലെത്തിയ മന്ത്രി ഈ ആശുപത്രിയും സന്ദര്‍ശിച്ചു. ഉഴവൂരില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ആശുപത്രിയുടെ ഉത്ഘാടനം നടന്നിട്ടും പ്രവർത്തനം തുടങ്ങുന്നതിൽ വൈകുകയായിരുന്നു. മന്ത്രി ആശുപത്രിയുടെ പുതിയ കെട്ടിടം സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി.
ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്, സർജറി എന്നീ വിഭാഗങ്ങൾ ഉൾപ്പെടുത്തി പ്രവർത്തനം നടത്താനാണ് നിർദേശം. കുറേ വിഭാഗങ്ങള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റാനും നിര്‍ദ്ദേശമായി.
ആശുപത്രിക്ക് അടിയന്തരമായി വേണ്ട അടിയന്തിര ക്രമീകരണങ്ങൾ സംബന്ധിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ മെഡിക്കൽ ഓഫീസറോട് മന്ത്രി നിർദേശിച്ചു. ആശുപത്രിക്കാവശ്യമായ തസ്തികകൾ സംബന്ധിച്ച് സർക്കാർ ഉടന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നാലു മാസത്തിനുള്ളിൽ സർക്കാർ അധികമായ സൃഷ്ടിക്കുന്ന തസ്തികളിൽ ഉഴവൂർ ആശുപത്രിക്കായുള്ള തസ്തികകളുമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.