ഇപി ജയരാജനെതിരായ സാമ്പത്തിക ആരോപണം; പോളിറ്റ് ബ്യുറോ ഇന്ന് ചർച്ച ചെയ്യും
പരാതി രേഖാമൂലം ലഭിക്കാത്ത സാഹചര്യത്തിൽ വിഷയം സമവായത്തിലൂടെ പരിഹരിക്കുന്ന കാര്യം കേന്ദ്ര നേതൃത്വത്തെ സംസ്ഥാന നേതാക്കൾ അറിയിച്ചേക്കും.
ഡൽഹി: ഇപി ജയരാജനെതിരായ സാമ്പത്തിക ആരോപണം പോളിറ്റ് ബ്യുറോ ഇന്ന് ചർച്ച ചെയ്യും. വിഷയത്തിൽ ഇപിക്കെതിരായ നടപടി കൈക്കൊള്ളാൻ സംസ്ഥാന നേതൃത്വതിന് കേന്ദ്ര നേതൃത്വം അനുമതി നൽകിയിരുന്നു. അതേസമയം പരാതി രേഖാമൂലം ലഭിക്കാത്ത സാഹചര്യത്തിൽ വിഷയം സമവായത്തിലൂടെ പരിഹരിക്കുന്ന കാര്യം കേന്ദ്ര നേതൃത്വത്തെ സംസ്ഥാന നേതാക്കൾ അറിയിച്ചേക്കും.
നേരത്തെ വിഷയത്തിൽ കേന്ദ്ര നേതൃത്വം നേരിട്ട് ഇടപെടില്ലന്നും നടപടി സ്വീകരിക്കാൻ സംസ്ഥാന നേതൃത്വത്തിന് അനുമതി നൽകിയിട്ടുണ്ടെന്നും കേന്ദ്രനേതാക്കൾ വ്യക്തമാക്കിയിരുന്നു. എന്നാൽ വിഷയം അനുനയത്തിലൂടെ പരിഹരിക്കണമെന്ന നിലപാട് സംസ്ഥാന നേതാക്കൾ പിബിയെ അറിയിക്കും. പാർട്ടിക്കുള്ളിലെ ഭിന്നത പുറത്തായ സാഹചര്യത്തിൽ പി ജയരാജൻ പരാതി എഴുതി നൽകാത്ത കാരണം കൂടി കാട്ടി വിഷയം ഒതുക്കി തീർക്കാൻ തന്നെയാവും സംസ്ഥാന നേതൃത്വം തയ്യാറാവുക. അടുത്താഴ്ച ചേരാനിരിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ വിഷയം സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായേക്കും. ജനുവരിയിൽ ചേരുന്ന കേന്ദ്ര കമ്മറ്റിയും വിഷയം പരിശോധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...