തിരുവനന്തപുരം: നോക്കുകൂലി (Nokkukooli) ആവശ്യപ്പെട്ടുവെന്ന് കാണിച്ച് പരാതി ലഭിച്ചാൽ FIR രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിർദേശം. DGP അനില്‍കാന്താണ് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് (District Police Officers) നിര്‍ദേശം നല്‍കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

നോക്കുകൂലി സംബന്ധിച്ചുള്ള പരാതികൾക്ക് മുന്തിയ പരിഗണന നല്‍കി കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിക്കാനും നിര്‍ദേശം നൽകിയിട്ടുണ്ട്. അവസരത്തിനൊത്തുയർന്ന് പ്രവർത്തിക്കാൻ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ തയാറാവണം. അത്തരത്തിൽ പ്രവർത്തിച്ച് പരാതിക്കാരുടെ ബുദ്ധിമുട്ടുകളും ചെയ്യാത്ത ജോലിക്ക് കൂലി നല്‍കേണ്ട അവസ്ഥയും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഡിജിപി നിർദേശം നൽകി. 


Also Read: Nokkukooli | നോക്കുകൂലി ആവശ്യപ്പെടുന്നവർക്കെതിരെ കേസെടുക്കണം; ഡിജിപിക്ക് നിർദേശവുമായി ഹൈക്കോടതി


നോക്കുകൂലി സംബന്ധിച്ച കേസുകളില്‍ പിടിച്ചുപറിക്കും മറ്റു കുറ്റകൃത്യങ്ങള്‍ക്കുമുളള വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ് റജിസ്റ്റര്‍ ചെയ്യണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഡിജിപി സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.


Also Read: Breaking : Kerala DGP : അനിൽ കാന്ത് ഐപിഎസിനെ പുതിയ സംസ്ഥാന പൊലീസ് മേധാവിയായി തെരഞ്ഞെടുത്തു


സംസ്ഥാനത്ത് തുടർച്ചയായുണ്ടാകുന്ന നോക്കുകൂലി പ്രശ്‌നം ചർച്ചയായതോടെ അത് തടയാൻ നിയമഭേദഗതി (Amendment) വേണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. നോക്കുകൂലി ആവശ്യപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നായിരുന്നു കോടതി പോലീസിന് നൽകിയ നിർദേശം. നോക്കുകൂലി വാങ്ങുന്ന തൊഴിലാളികൾക്കും യൂണിയനുകൾക്കുമെതിരെ കേസെടുക്കണമെന്നും ഇത് സംബന്ധിച്ച് സർക്കുലർ പുറപ്പെടുവിക്കണമെന്നും ഹൈക്കോടതി ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.