Nokkukooli | നോക്കുകൂലി ആവശ്യപ്പെടുന്നവർക്കെതിരെ കേസെടുക്കണം; ഡിജിപിക്ക് നിർദേശവുമായി ഹൈക്കോടതി

ചുമട്ടുതൊഴിലാളി നിയമം ഭേദഗതി ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു. നിയമ ഭേദഗതി സംബന്ധിച്ച് നിലപാട് അറിയിക്കാൻ സർക്കാരിന് നിർദ്ദേശം നൽകി.

Written by - Zee Malayalam News Desk | Last Updated : Nov 23, 2021, 04:09 PM IST
  • നോക്കുകൂലി പ്രശ്‌നം തടയാൻ നിയമഭേദഗതി വേണമെന്ന് ഹൈക്കോടതി.
  • നോക്കുകൂലി ചോദിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഡിജിപിയോട് ആവശ്യപ്പെട്ടു.
  • കൊല്ലം സ്വദേശി നൽകിയ ഹർജി പരിഗണിക്കവേയായിരുന്നു കോടതി നിർദേശം നൽകിയത്
Nokkukooli | നോക്കുകൂലി ആവശ്യപ്പെടുന്നവർക്കെതിരെ കേസെടുക്കണം; ഡിജിപിക്ക് നിർദേശവുമായി ഹൈക്കോടതി

കൊച്ചി: നോക്കുകൂലി (NokkuKooli) വിഷയത്തിൽ വീണ്ടും ഇടപ്പെട്ട് ഹൈക്കോടതി (High Court). സംസ്ഥാനത്ത് തുടർച്ചയായുണ്ടാകുന്ന നോക്കുകൂലി പ്രശ്‌നം ചർച്ചയായതോടെ അത് തടയാൻ നിയമഭേദഗതി (Amendment) വേണമെന്ന് നിർദേശിച്ചിരിക്കുകയാണ് ഹൈക്കോടതി. നിയമ ഭേദഗതി സംബന്ധിച്ച് നിലപാട് അറിയിക്കാൻ സർക്കാരിന് (Kerala Government) നിർദ്ദേശം നൽകി. 

നോക്കുകൂലി ആവശ്യപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കോടതി പൊലീസിന് നിർദേശം നൽകി. നോക്കുകൂലി വാങ്ങുന്ന തൊഴിലാളികൾക്കും യൂണിയനുകൾക്കുമെതിരെ കേസെടുക്കണമെന്നും ഇത് സംബന്ധിച്ച് സർക്കുലർ പുറപ്പെടുവിക്കണമെന്നും ഹൈക്കോടതി ഡിജിപിയോട് ആവശ്യപ്പെട്ടു. 

Also Read: High Court on Nokkukooli: നോക്കുകൂലി ക്രിമിനൽ കുറ്റം, ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് സമാനം: ഹൈക്കോടതി

ലോകത്ത് ആരും കേൾക്കാത്ത രീതിയാണ് കേരളത്തിലുള്ളത്. വെറുതെ നോക്കി നിന്നാൽ കൂലി. നോക്ക് കൂലി വാങ്ങുന്നത് പണാപഹരണം ആയി കാണേണമെന്നും കോടതി കൂട്ടിച്ചേർത്തു. നോക്കുകൂലി സംബന്ധിച്ച ഹർജി ഡിസംബർ 8 ലേക്ക് മാറ്റി.

കൊല്ലം സ്വദേശി നൽകിയ ഹർജി പരിഗണിക്കവേയായിരുന്നു കോടതി നിർദേശം നൽകിയത്. ഈ ഹർജി പരിഗണിച്ച് കോടതി നേരത്തെയും കർശനമായ നിർദേശങ്ങൾ നൽകിയിരുന്നു. നോക്കുകൂലി എന്ന വാക്ക് സംസ്ഥാനത്ത് കേൾക്കരുതെന്നാണ് മൂന്ന് ആഴ്ച മുൻപ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കിയത്. 

Also Read: ​ISRO Cargo: നോക്കുകൂലി വിഷയത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

നോക്കുകൂലി (Nokkukooli) ആവശ്യപ്പെടുന്നത് ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് സമാനമാണെന്നും ക്രിമിനല്‍ (Criminal) കുറ്റമായി കണക്കാക്കണമെന്നും ഹൈക്കോടതി (High Court) പറഞ്ഞു. നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരെ പൊലീസ് (Police) കര്‍ശന നടപടി സ്വീകരിക്കണമെന്നും അക്രമം നടത്തിയാലും സംരക്ഷണം ലഭിക്കും എന്നതിനാലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News