കൊല്ലം: ഓച്ചിറ പഞ്ചായത്ത് ഓഫീസിൽ തീപിടിത്തം. ഇന്ന് രാവിലെ ആറുമണിയോട് കൂടിയാണ് തീപിടിത്തം ഉണ്ടായത്. ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തിൽ പഞ്ചായത്ത് ഓഫീസിലെ കമ്പ്യൂട്ടറും ഫയലുകളും കത്തിനശിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ സര്‍വീസസ് ഗോഡൗണിൽ തീപിടിത്തമുണ്ടായി. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ആലപ്പുഴ മെഡിക്കല്‍ കോളേജിന് പടിഞ്ഞാറ് ഭാഗത്തുള്ള പ്രധാന സംഭരണശാലക്ക് സമീപത്തെ കെട്ടിടത്തില്‍ തീപിടിച്ചത്. കെട്ടിടത്തിൽ നിന്ന് തീയും പുകയും ഉയരുകയായിരുന്നു.  ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്ന മുറികളിലാണ് തീപിടിച്ചത്.


ALSO READ: KMSCL Fire Accident: ആലപ്പുഴയിലെ മെഡിക്കൽ സർവീസസ് കോർപറേഷൻ ഗോ‍ഡൗണിലും തീപിടുത്തം


മരുന്ന് സൂക്ഷിച്ചിരുന്ന ഗോഡൗണോട് ചേര്‍ന്നുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. അതുകൊണ്ടുതന്നെ ​ഗോഡൗണിലേക്ക് പടരും മുൻപേ തീയണയ്ക്കുകയായിരുന്നു. അഗ്നിരക്ഷാസേനക്കൊപ്പം നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. തീപടര്‍ന്ന് ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ തന്നെ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കി. തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് രാസവസ്തുക്കളുടെ ഗന്ധം ഉയര്‍ന്നത് ആശങ്ക പടര്‍ത്തിയിരുന്നു.


കൊല്ലം ഉളിയക്കോവിലിലും തിരുവനന്തപുരം തുമ്പ കിന്‍ഫ്ര പാര്‍ക്കിലും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ കെട്ടിടങ്ങള്‍ക്ക് തീപിടിച്ചിരുന്നു. തിരുവനന്തപുരത്തെ തീപിടിത്തത്തിൽ  രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് ജീവന്‍ നഷ്ടമായിരുന്നു.  ഈ തീപിടുത്തത്തെ തുടർന്ന് അഗ്നിരക്ഷാ സേന ഇവിടേയും പരിശോധന നടത്തുകയും പ്രശ്നങ്ങളൊന്നും ഇല്ലെന്ന് വിലയിരുത്തുകയും ചെയ്തിരുന്നു. കോവിഡ് കാലത്തെ മരുന്ന് ഇടപാട് സംബന്ധിച്ച അഴിമതി ആരോപണത്തിൽ ലോകയുക്ത അന്വേഷണം നടത്തുന്നതിനിടെയാണ്  തീപിടിത്തമുണ്ടായത് എന്ന കാര്യം ദുരൂഹമാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.