ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ സര്‍വീസസ് ഗോഡൗണിൽ തീപിടുത്തം. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ആലപ്പുഴ മെഡിക്കല്‍ കോളേജിന് പടിഞ്ഞാറ് ഭാഗത്തുള്ള പ്രധാന സംഭരണശാലക്ക് സമീപത്തെ കെട്ടിടത്തില്‍ നിന്ന് തീയും പുകയും ഉയരുകയായിരുന്നു. ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്ന മുറികളിലാണ് തീപിടിച്ചത്.
Also Read: കൊല്ലം മരുന്ന് സംഭരണ കേന്ദ്രത്തിലെ തീപിടിത്തം; പിന്നിൽ ഗുരുതര അനാസ്ഥയെന്ന് ഫയർഫോഴ്സ് റിപ്പോർട്ട്
മരുന്നു സൂക്ഷിച്ചിരുന്ന ഗോഡൗണോടു ചേര്‍ന്നുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. അതുകൊണ്ടുതന്നെ ഇവിടേക്ക് തീ പടരും മുൻപേ തീയണയ്ക്കുകയായിരുന്നു. അഗ്നിരക്ഷാസേന സ്ഥലത്തെത്തുകയും ഇവർക്കൊപ്പം ഓടിക്കൂടിയെ നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. തീപടര്‍ന്ന് ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ തന്നെ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാക്കി. തീപ്പിടിത്തമുണ്ടായതിനെ തുടര്‍ന്ന് രാസവസ്തുക്കളുടെ ഗന്ധം ഉയര്‍ന്നത് ആശങ്ക പടര്‍ത്തിയിരുന്നു.
Also Read: ശനിയുടെ വക്രഗതിയിലൂടെ കേന്ദ്ര ത്രികോണ രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും!
പത്ത് ദിവസത്തിനിടെ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ കെട്ടിടങ്ങളില്‍ തീപിടിത്തമുണ്ടാവുന്ന മൂന്നാമത്തെ സംഭവമാണിത് എന്നത് ശ്രദ്ധേയം. നേരത്തെ കൊല്ലം ഉളിയക്കോവിലിലും തിരുവനന്തപുരം തുമ്പ കിന്‍ഫ്ര പാര്‍ക്കിലും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ കെട്ടിടങ്ങള്‍ക്ക് തീപ്പിടിച്ചിരുന്നു. തിരുവന്തപുരത്തെ തീപിടുത്തത്തിൽ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് ജീവന്‍ നഷ്ടമായിരുന്നു. ഈ തീപിടുത്തത്തെ തുടർന്ന് അഗ്നിരക്ഷാ സേന ഇവിടേയും പരിശോധന നടത്തുകയും പ്രശ്നങ്ങളൊന്നും ഇല്ലെന്ന് വിലയിരുത്തുകയും ചെയ്തിരുന്നു.
Also Read: കര്‍ണാടക മന്ത്രിസഭയിലേക്ക് 24 മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
കൊല്ലത്തും തിരുവനന്തപുരത്തം ഉണ്ടായ തീപിടുത്തത്തിന്റെ കാരണം ബ്ലീച്ചിങ് പൗഡറാണെന്നായിരുന്നു കോര്‍പ്പറേഷന്റെ വിശദീകരണം. കത്തിയമർന്നവയുടെ കൂട്ടത്തില്‍ തീയതി കഴിഞ്ഞതും കഴിയാത്തതുമായി മരുന്നുകളും ഉണ്ടായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. പ്രാഥമിക വിലയിരുത്തല്‍ അനുസരിച്ച് ആലപ്പുഴയിലും സമാന സാഹചര്യമുണ്ടെന്നാണ് റിപ്പോർട്ട്. കോവിഡ് കാലത്തെ മരുന്ന് ഇടപാടിൻറെ അഴിമതിയില്‍ ലോകയുക്ത അന്വേഷണം നടത്തുന്നതിനിടെയാണ് തീപിടിത്തമുണ്ടായതെന്നത് ദുരൂഹമാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.
സംസ്‌ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ടയിലും, ഇടുക്കിയിലും ശക്തമായ മഴ ലഭിക്കും. ഇവിടെ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: Shadashtak Yoga 2023: ഷഡാഷ്ടക യോഗം: ഈ രാശിക്കാർ ശ്രദ്ധിക്കുക, വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകും!
മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. മലയോര മേഖലയിൽ മാത്രമല്ല മറിച്ച് തീരപ്രദേശങ്ങളിലും ഇടനാടുകളിലും ഇന്നും നാളെയും മഴ സജീവമാകുമെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ ചുരുക്കം സ്ഥലങ്ങളിൽ ശക്തമായ മഴയും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്. കാലവർഷത്തിന് മുന്നോടിയായി സംസ്ഥാനത്തേക്കുള്ള കാറ്റിന്റെ ഗതി അനുകൂലമാകുമെന്നും അതിനാൽ കൂടുതൽ മഴ മേഘങ്ങൾ കേരളത്തിന്റെ ആകാശത്തേക്ക് എത്തുന്നതാണ് മഴ മെച്ചപ്പെടുന്നതിന് കാരണമെന്നുമാണ് റിപ്പോർട്ട്. എന്നാൽ കടലിൽ മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ ഞായറാഴ്ച വരെ കേരള-ലക്ഷദ്വീപ് തീരത്ത് മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...