കോട്ടയം വയലായിൽ മെത്ത ഫാക്ടറിയിൽ തീപിടിച്ചു. തീപിടിത്തത്തെ  തുടർന്ന് ഫാക്ടറി പൂർണമായും കത്തി നശിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ്  മെത്ത ഫാക്ടറിയിൽ തീ പടർന്ന് പിടിച്ചത്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ആളപായമില്ല. ഞായറാഴ്ച ആയതിനാൽ ഫാക്ടറിക്ക് അവധി ദിവസമായിരുന്നു. അതിനാൽ തന്നെ ഫാക്ടറിയിൽ ജീവനക്കാർ ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ വലിയ ദുരന്തം ഒഴിവായി. വയലായിൽ പ്രവർത്തിക്കുന്ന റോയൽ ഫോം ഇൻഡസ്ട്രീസ് എന്ന ഫാക്ടറിയിലാണ് തീപിടിത്തം ഉണ്ടായത്, 


COMMERCIAL BREAK
SCROLL TO CONTINUE READING

ഫാക്ടറിയിൽ നിന്ന് തീയും പുകയും ഉയരുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. നാട്ടുകാർ ആദ്യഘട്ട രക്ഷാപ്രവർത്തനം നടത്തി.
എന്നാൽ തകര ഷീറ്റുകൾ കൊണ്ട് ചുറ്റും മറച്ചിരുന്നതിനാൽ അകത്തേക്ക് വെള്ളം ഒഴിച്ച് തീ നിയന്ത്രണ വിധേയമാക്കാനായില്ല. പിന്നാലെ അതിവേഗം തീ പടർന്ന് പിടിക്കുകയായിരുന്നു. തുടർന്ന് അഗ്നി രക്ഷാസേനയും, പോലീസിനെയും എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.


ALSO READ: Fire Accident: മണിമലയിൽ വീടിനു തീ പിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം


ഫയർഫോഴ്സിൻ്റെ നാല് യൂണിറ്റ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫാക്ടറിയിൽ മെത്ത നിർമ്മാണത്തിനായി ഉപയോഗിക്കുന്ന ഫോം, സ്പോഞ്ച്, കയർ മറ്റു ഉല്പങ്ങളിലേക്ക് പെട്ടന്ന് തീ പടർന്നതും അപകടത്തിൻ്റെ വ്യാപ്തി വർദ്ധിപ്പിച്ചു. പ്രദേശത്ത് വലിയ ഉയരത്തിലാണ് തീ ആളി ഉയർന്നത്.  സ്ഥാപനം ഏതാണ്ട് പൂർണ്ണമായും കത്തി നശിച്ച സ്ഥിതിയിലാണ്.


അതേസമയം കഴിഞ്ഞ ദിവസം കോട്ടയം മണിമലയിൽ വീടിനു തീ പിടിച്ച് വീട്ടമ്മ മരിച്ചിരുന്നു.  പാറവിളയിൽ സെൽവരാജന്റെ ഭാര്യ രാജമാണ് മരിച്ചത്. 70 വയസായിരുന്നു.  വീട്ടിലുണ്ടായിരുന്ന മകൻ വിനീതും ഭർത്താവ് സെല്വരാജനും പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രീയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവം നടന്നത് രാത്രി 12:30 ഓടെയായിരുന്നു.   തീപിടുത്തത്തിൽ വീടിന്റെ താഴത്തെ നില പൂർണ്ണമായും കത്തി നശിച്ചിരുന്നു.  വീടിന്റെ മുകൾ നിലയിലുണ്ടായിരുന്ന വിനീഷിന്റെ ഭാര്യയും 2 മക്കളും രക്ഷപ്പെട്ടു. 


ഭാര്യയേയും കുഞ്ഞുങ്ങളെയും രക്ഷപ്പെടുത്തിയ ശേഷം വിനീത് മുകൾ നിലയിൽ നിന്നും താഴേക്ക് ചാടുകയായിരിന്നു. താഴത്തെ നിലയിൽ ഉണ്ടായിരുന്ന സെൽവരാജിനെയും രാജത്തെയും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ് പുറത്തെത്തിച്ചതെങ്കിലും വിഷപ്പുക ശ്വസിച്ച് രാജത്തിന്റെ നില ഗുരുതരമാകുകയായിരുന്നു.  ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.