Fire Accident: മണിമലയിൽ വീടിനു തീ പിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Fire Accident: തീപിടുത്തത്തിൽ വീടിന്റെ താഴത്തെ നില പൂർണ്ണമായും കത്തി നശിച്ചിരുന്നു.  വീടിന്റെ മുകൾ നിലയിലുണ്ടായിരുന്ന വിനീഷിന്റെ ഭാര്യയും 2 മക്കളും രക്ഷപ്പെട്ടു. 

Written by - Zee Malayalam News Desk | Last Updated : Feb 24, 2023, 07:42 AM IST
  • മണിമലയിൽ വീടിനു തീ പിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
  • പാറവിളയിൽ സെൽവരാജന്റെ ഭാര്യ രാജമാണ് മരിച്ചത്
Fire Accident: മണിമലയിൽ വീടിനു തീ പിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോട്ടയം: മണിമലയിൽ വീടിനു തീ പിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.  പാറവിളയിൽ സെൽവരാജന്റെ ഭാര്യ രാജമാണ് മരിച്ചത്. 70 വയസായിരുന്നു.  വീട്ടിലുണ്ടായിരുന്ന മകൻ വിനീതും ഭർത്താവ് സെല്വരാജനും പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രീയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവം നടന്നത് രാത്രി 12:30 ഓടെയായിരുന്നു.  

Also Read: സിനിമാതാരം ധർമ്മജൻ ബോൾഗാട്ടിയുടെ അമ്മ അന്തരിച്ചു

തീപിടുത്തത്തിൽ വീടിന്റെ താഴത്തെ നില പൂർണ്ണമായും കത്തി നശിച്ചിരുന്നു.  വീടിന്റെ മുകൾ നിലയിലുണ്ടായിരുന്ന വിനീഷിന്റെ ഭാര്യയും 2 മക്കളും രക്ഷപ്പെട്ടു. ഭാര്യയേയും കുഞ്ഞുങ്ങളെയും രക്ഷപ്പെടുത്തിയ ശേഷം വിനീത് മുകൾ നിലയിൽ നിന്നും താഴേക്ക് ചാടുകയായിരിന്നു. താഴത്തെ നിലയിൽ ഉണ്ടായിരുന്ന സെൽവരാജിനെയും രാജത്തെയും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ് പുറത്തെത്തിച്ചതെങ്കിലും വിഷപ്പുക ശ്വസിച്ച് രാജത്തിന്റെ നില ഗുരുതരമാകുകയായിരുന്നു.  ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

Also Read: Guru Chandra Yuti 2023: 12 വർഷത്തിന് ശേഷം ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, നവപഞ്ചമ രാജയോഗത്തിലൂടെ ലഭിക്കും ബമ്പർ ലോട്ടറി! 

കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാ സേന എത്തിയെങ്കിലും വാഹനം വീടിനു സമീപത്തേക്ക് എത്താൻ സാധിക്കാത്തതിനാൽ ഒരു കിലോമീറ്റർ നടന്നാണ് ഉദ്യോഗസ്ഥർ വീട്ടിൽ എത്തിയത്.  ഇതിനിടയിൽ നാട്ടുകാർ കിണറ്റിൽനിന്നു വെള്ളം കോരി രക്ഷാപ്രവർത്തനം നടത്തി. എന്നാൽ തീപിടുത്തത്തിൽ കിണറിന്റെ മോട്ടർ ഉൾപ്പെടെ കത്തിപ്പോയതും രക്ഷാപ്രവർത്തനം വൈകിപ്പിച്ചു. ഇതിനുള്ളിൽ വീടിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ചുവെങ്കിലും ഇരുമ്പു ജനാലകളായതിനാൽ ആ ശ്രമവും ആദ്യം പരാജയപ്പെട്ടു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News