കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിർമാണം നടക്കുന്ന കെട്ടിടത്തിൽ തീപിടിത്തം. ഇന്ന് ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. കാൻസർ വാർഡ് ഉൾപ്പെടെ സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ തൊട്ടടുത്തായാണ് തീപിടിത്തമുണ്ടായത്. തീയും പുകയും ഉയർന്നതിനാൽ അടുത്തുള്ള കെട്ടിടങ്ങളിലുണ്ടായിരുന്ന രോഗികളെ പൂർണമായും മാറ്റി. കെട്ടിടത്തിലെ 25 തൊഴിലാളികളെയും മാറ്റി. സംഭവത്തിൽ ആളപയാമില്ലെന്ന് അധികൃതർ വ്യക്തമാക്കി. മൂന്നാം വാർഡിന്റെ പിൻഭാഗത്തായാണ് എട്ട് നില കെട്ടിടം നിർമിക്കുന്നത്. കെട്ടിടത്തിൽ വയറിംഗിന് ആവശ്യമായ സാധനങ്ങൾ സ്റ്റോക്ക് ചെയ്തിടത്തു നിന്നാണ് തീ ഉണ്ടായത്. ഷോർട്ട്സർക്യൂട്ട് മൂലമാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തതിന്റെ കാരണമന്വേഷിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കോട്ടയത്ത് നിന്നെത്തിയ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ രണ്ട് മണിക്കുറിലധികം പരിശ്രമിച്ചാണ് തീ കെടുത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Crime: ഗർഭിണിക്ക് ഇൻസുലിൻ നൽകിയതിൽ പിഴവ് ആരോപിച്ച് ആശുപത്രിക്ക് നേരെ ആക്രമണം; അഞ്ച് പേർക്കെതിരെ കേസ്


തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സ്വകാര്യ ആശുപത്രിക്ക് നേരെ ആക്രമണം. റോയൽ സിറ്റി ഹോസ്പിറ്റലിലാണ് ആക്രമണം നടന്നത്. ഗർഭിണിയായ യുവതിക്ക് ഇൻസുലിൻ നൽകിയതിൽ പിഴവുണ്ടായെന്ന് ആരോപിച്ചാണ് ബന്ധുക്കൾ ആക്രമണം നടത്തിയത്. സംഭവത്തിൽ ആശുപത്രി അധികൃതർ പോലീസിൽ പരാതി നൽകി.


വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ​ഗർഭിണിയായ പഴയകട സ്വദേശി ആതിര (28) തിരുവനന്തപുരം എസ്എടിയിൽ ആയിരുന്നു ചികിത്സ തേടി വന്നിരുന്നത്. രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുതൽ ആയതിനാൽ എസ്എടി ആശുപത്രിയിൽ നിന്ന് നിർദ്ദേശിച്ച പ്രകാരം വീടിന് സമീപത്തെ റോയൽ സിറ്റി ആശുപത്രിയിൽ ഇൻസുലിൻ എടുക്കാൻ വരുന്നത് പതിവായിരുന്നു.


വെള്ളിയാഴ്ച ഇൻസുലിൻ എടുത്തപ്പോൾ അളവിൽ കൂടുതൽ ഇൻസുലിൻ എടുത്തെന്നാണ് ആരോപണം. അമിത പ്രമേഹം ഉള്ളതിനാൽ രണ്ട് തരത്തിലുള്ള ഇൻസുലിനുകളാണ് എസ്എടിയിലെ ഡോക്ടർമാർ ആതിരയ്ക്ക് നിർദ്ദേശിച്ചിരുന്നത്. റോയൽ ഹോസ്പിറ്റലിൽ ഉണ്ടായിരുന്ന ഡ്യൂട്ടി നേഴ്സ് സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി  ഡോക്ടറെ കണ്ടതിന് ശേഷം ഇൻസുലിൻ എടുക്കാൻ ആതിരയോട് നിർദ്ദേശിച്ചിരുന്നുവെങ്കിലും മുഖവിലക്കെടുത്തില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.


ഇൻസുലിൻ പിഴവ് ചൂണ്ടിക്കാട്ടി നടന്ന വാക്ക് തർക്കം പിന്നീട് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഫർണീച്ചറുകൾ ഉൾപ്പെടെ തല്ലിത്തകർത്തു. ഡോക്ടർക്കും നഴ്സിനും ഉൾപ്പെടെ മർദ്ദനമേറ്റതായും ചൂണ്ടിക്കാട്ടി പൂവാർ സ്റ്റേഷനിൽ ആശുപത്രി അധികൃതർ പരാതി നൽകിയിട്ടുണ്ട്.