Fire Accident: എടയാറിൽ വൻ തീപിടുത്തം, കോടികളുടെ നാശനഷ്ടം
മൂന്ന് വ്യവസായ സ്ഥാപനങ്ങളിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. 30ൽ അധികം ഫയർ ഫോഴ്സ് യൂണിറ്റെത്തി തീപിടുത്തം നിയന്ത്രണ വിധേയമാക്കി
കൊച്ചി: എടയാറിലെ വ്യവസായ മേഖലയിൽ വൻ തീപിടുത്തം. 3 വ്യവസായ സ്ഥാപനങ്ങളിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. 30ൽ അധികം ഫയർ ഫോഴ്സ് യൂണിറ്റെത്തി തീപിടുത്തം നിയന്ത്രണ വിധേയമാക്കി. പെയ്ന്റ് നിർമാണ കമ്പിയിലും റബർ റിസൈക്ലിങ് യൂണിറ്റിലുമാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടക്കുന്നത്.
എടയാറിലെ ഓറിയോൺ എന്ന പെയ്ന്റ് ഉത്പന്ന സ്ഥാപനത്തിലാണ് ആദ്യം തീപിടുത്തം (Fire Accident) ഉണ്ടാകുന്നത്. തുടർന്ന് സമീപത്തുള്ള രണ്ട് സ്ഥാപത്തിലേക്ക് തീ പടരുകയായിരുന്നു. രാത്രി 12 മണിയോടെയാണ് സംഭവം. രാത്രിയിൽ ഉണ്ടായ ഇടിമിന്നിലിനെ തുടർന്ന് ഷോട്ട് സെർക്യൂട്ടിലൂടെയാണ് തീ പടർന്നത് എന്നാണ് പ്രഥാമിക നിഗമനം. അപകടത്തിൽ ആർക്കും മറ്റ് ആളപായമങ്ങൾ ഒന്നും സംഭവിച്ചില്ല. തീ പടരുന്നത് കണ്ട് തൊഴിലാളികൾ ഓടി രക്ഷപ്പെട്ടതാണ് ആളപായം ഒഴുവാക്കിയത്. സമീപത്തെ ഓയിൽ കമ്പിനിയിലേക്ക് തീ പടരാഞ്ഞതും വൻ ദുരന്തം ഒഴിവാക്കി.
ALSO READ: BevQ App ഒഴിവാക്കി; ഇനി മദ്യം വാങ്ങാൻ ടോക്കൺ വേണ്ട
തീപിടുത്തമുണ്ടായ ഓറിയോണിന്റെ സമീപത്തെ സ്ഥാപനങ്ങളിലും തീ പടർന്ന് വൻ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ജനറൽ കെമിക്കൾസ്, ശ്രി കോവിൽ റബ്ബർ റീസൈക്ലിങ് എന്നീ സ്ഥാപനങ്ങളിലാണ് തീ പടർന്നത്. എറണാകുളം, കോട്ടയം, ആലപ്പുഴ, തൃശൂർ ജില്ലയിൽ നിന്നുള്ള ഫയർ ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീ അണച്ചത്. ഏകദേശം 30 ഓളം ഫയർ ഫോഴ്സ് (Fire Force) യൂണിറ്റുകളുടെ പ്രവർത്തനമാണ് തീ അണക്കുന്നതിനായി സഹായിച്ചത്.
ALSO READ: KSRTC സാമ്പത്തിക ക്രമക്കേട്: എക്സിക്യുട്ടീവ് ഡയറക്ടറെ സ്ഥലം മാറ്റി
വൻ ദുരന്തിത്തിലേക്ക് നയിക്കാവുന്ന അപകടം കൃത്യസമയത്തുള്ള ഇടപെടലിനെ തുടർന്നാായിരുന്നു നിയന്ത്രണ വിധേയമാക്കിയത്. ഏകേദശം മുന്നോറളം ചെറതും വലുതമായി വ്യവസായ സ്ഥാപനങ്ങളാണ് എടയാറിൽ ഉള്ളത്. എടയാറിലെ മിക്ക് സ്ഥാപനങ്ങളിലും വേണ്ടത്ര രീതിയിലുള്ള സുരക്ഷ ക്രമീകരണങ്ങൾ ഇല്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...