KSRTC സാമ്പത്തിക ക്രമക്കേട്: എക്സിക്യുട്ടീവ് ഡയറക്ടറെ സ്ഥലം മാറ്റി

2012-15 കാലത്ത് നൂറ് കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടാണ് കെ.എസ്.ആർ.ടി.സിയിൽ  നടത്തിയതെന്നാണ് സി.എം.ഡി ബിജു പ്രഭാകര്‍ കണ്ടെത്തിയത്.

Written by - Zee Malayalam News Desk | Last Updated : Jan 16, 2021, 06:05 PM IST
  • ക്രമക്കേട് നടന്ന കാലഘട്ടങ്ങളിൽ‌ അക്കൗണ്ട്സുകൾ‌ കൈകാര്യം ചെയ്തത് അന്നത്തെ അക്കൗണ്ട്സ് മാനേജര്‍ കൂടിയായ ശ്രീകുമാറായിരുന്നു.
  • . കൂടുതൽ അന്വേഷണത്തിൽ ശ്രീകുമാർ കുറ്റക്കാരനെന്ന് തെളിഞ്ഞാൽ‌ ജോലിയിൽ നിന്നും പിരിച്ചുവിടുന്നതടക്കമുള്ള നടപടികൾ ഉണ്ടാവുമെന്ന് ഉറപ്പാണ്
  • ഇതാദ്യമായാണ് കെ.എസ്.ആർ.ടി.സിയിൽ ഇത്രയും വലിയ അഴിമതി കണ്ടെത്തുന്നത്
KSRTC സാമ്പത്തിക ക്രമക്കേട്: എക്സിക്യുട്ടീവ് ഡയറക്ടറെ സ്ഥലം മാറ്റി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ നടപടിയും. കോർപ്പറേഷൻ‌റെ എക്സിക്യുട്ടീവ് ഡയറക്ടർമാരിലൊരാളായ ശ്രീകുമാറിനെ എറണാകുളത്തേക്ക് സ്ഥലം മാറ്റി ഉത്തരവായി.2012-15 കാലത്ത് നൂറ് കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടാണ് കെ.എസ്.ആർ.ടി.സിയിൽ  നടത്തിയതെന്നാണ് സി.എം.ഡി ബിജു പ്രഭാകര്‍ കണ്ടെത്തിയത്.

ALSO READKSRTCയിൽ അഴിമതി: 100 കോടി കാണാനില്ല- എം.ഡി

ക്രമക്കേട് നടന്ന കാലഘട്ടങ്ങളിൽ‌ അക്കൗണ്ട്സുകൾ‌ കൈകാര്യം ചെയ്തത് അന്നത്തെ അക്കൗണ്ട്സ് മാനേജര്‍ കൂടിയായ ശ്രീകുമാറായിരുന്നു. ഇതേ തുടർ‌ന്നാണ് ഇയാൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. കൂടുതൽ അന്വേഷണത്തിൽ ശ്രീകുമാർ കുറ്റക്കാരനെന്ന് തെളിഞ്ഞാൽ‌ ജോലിയിൽ നിന്നും പിരിച്ചുവിടുന്നതടക്കമുള്ള നടപടികൾ ഉണ്ടാവുമെന്ന് ഉറപ്പാണ്.ക്രമക്കേടില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ രണ്ടാമത്തെയാള്‍ മറ്റൊരു എക്‌സിക്യൂട്ടീവ് ഡയറക്‌ടറായ ഷറഫാണ്. ഇയാൾക്കെതിരെ എന്ത് നടപടിയുണ്ടാവുമെന്നത് വ്യക്തമായിട്ടില്ല.

ALSO READരണ്ട് മുൻ ഡി.ജി.പിമാർ മത്സരത്തിന്: കളമറിഞ്ഞ് കരുനീക്കാൻ ബി.ജെ.പി

കെ.എസ്.ആര്‍.ടി.സിയില്‍ വന്‍ പ്രതിസന്ധിയാണെന്നും ടിക്ക‌റ്റ് മെഷീനിലും വര്‍ക്‌ഷോപ്പ് സാമഗ്രികള്‍ വാങ്ങുന്നതിലും വെട്ടിപ്പ് നടത്തിയെന്നും സി.എന്‍.ജിയെ എതിര്‍ക്കുന്നത് ഡീസല്‍ വെട്ടിപ്പ് തുടരാനാണെന്നും കെ.എസ്.ആര്‍.ടി.സി സി.എം.ഡി ബിജു പ്രഭാകര്‍ നേരത്തെ അറിയിച്ചിരുന്നു. ബിജു പ്രഭാകറിന്റെ പ്രസ്‌താവനയ്‌ക്കെതിരെ വലത് ഇടത് ട്രേഡ് യൂണിയന്‍ സംഘടനകളായ ഐ.എന്‍.ടി.യു.സിയും സി.ഐ.ടി.യുവും പ്രതിഷേധിച്ചു.

തൊഴിലാളികളെ പൊതുസമൂഹത്തിന് മുന്നില്‍ അവഹേളിക്കാനാണ് എം.ഡിയുടെ ശ്രമമെന്ന് സി.ഐ.ടി.യു അഭിപ്രായപ്പെട്ടു. അനുചിതമായ പ്രസ്‌താവനയാണ് എം.ഡിയുടേതെന്ന് എളമരം കരീം അഭിപ്രായപ്പെട്ടു. ഐ.എന്‍.ടി.യു.സിയുടെ സംഘടനയായ ടിഡിഎഫ് തമ്ബാനൂര്‍ ബസ്‌സ്‌റ്റാന്റില്‍ നിന്ന് ട്രാന്‍സ്‌പോര്‍ട്ട് ഭവനിലേക്ക് ബിജു പ്രഭാകറിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. കെഎസ്‌ആര്‍ടിസിയുടെ ആസ്ഥാനം അടക്കം വി‌റ്റവരാണ് തൊഴിലാളികളെ കു‌റ്റംപറയുന്നതെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ALSO READ: COVID Vaccine: ലോകത്തിലെ ഏറ്റവും വലിയ Corona Vaccination പ്രധാനമന്ത്രി തുടക്കം കുറിച്ചു

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

Trending News