കണ്ണൂർ: Fire Accident In Kannur: കണ്ണൂർ ധർമശാലയിൽ പ്ലൈവുഡ് ഫാക്ടറിയിൽ വന്‍ തീപിടുത്തം. സ്നേക്ക് പാർക്കിന് സമീപമുള്ള ഫാക്ടറിയിലാണ് തീപിടുത്തമുണ്ടയത്.  തീപിടുത്തത്തില്‍ പ്ലൈവുഡ് പൂര്‍ണ്ണമായും കത്തിനശിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Trivandrum Fire| തിരുവനന്തപുരത്ത് വൻ തീ പിടുത്തം, തീ അണക്കാൻ തീവ്രശ്രമം


ഫാക്ടറി മുഴുവനായും കത്തിനശിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. എട്ട് യൂണിറ്റോളം ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണക്കുകയാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.