കാസർകോട്: കണ്ണൂരിന് പിന്നാലെ കാഞ്ഞങ്ങാട് നഗരസഭയുടെ ട്രഞ്ചിംഗ് ഗ്രൗണ്ടിലും തീപിടിത്തം. കാഞ്ഞങ്ങാട് നഗരസഭയുടെ ചെമ്മട്ടംവയലിലെ മാലിന്യപ്ലാന്റിലെ മാലിന്യ കൂമ്പാരത്തിനാണ്  തീപിടിച്ചത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. തീയാളുന്നത് കണ്ട് ആദ്യം നാട്ടുകാരാണ് സ്ഥലത്തെത്തിയത്. പിന്നാലെ ഫയർ ഫോഴ്സും സ്ഥലത്തെത്തി. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് തീയണക്കാനുള്ള ശ്രമം തുടരുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാവിലെയാണ് കണ്ണൂർ കോർപറേഷന്റെ മാലിന്യ പ്ലാന്റിൽ വൻ തീപിടിത്തമുണ്ടായത്. കണ്ണൂർ കോർപറേഷന് കീഴിലുള്ള ചേലോറ ട്രഞ്ചിങ്ങ് ഗ്രൗണ്ടിലാണ് തീപിടിത്തമുണ്ടായത്. നിരവധി ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഇടയ്ക്കിടെ തീപിടിത്തം ഉണ്ടാകുന്നതിൽ അട്ടിമറിയുണ്ടോയെന്ന് സംശയിക്കുന്നതായി കോർപറേഷൻ അധികൃതർ പറഞ്ഞു. മാലിന്യത്തിൽ നിന്ന് ഉയരുന്ന പുക ​ഗുരുതര പ്രതിസന്ധിയാണെന്ന് പ്രദേശവാസികൾ പറയുന്നു.


പരാതി നല്‍കാനെത്തിയ വ്യക്തിയെ മര്‍ദിച്ചു; പോലീസുദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി


തിരുവനന്തപുരം: പരാതി നല്‍കാനെത്തിയ വ്യക്തിയെ മര്‍ദിച്ച സംഭവത്തിൽ പോലീസുദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിക്കാൻ ശുപാർശ. തെന്മല സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ഡി. ശാലുവിനെതിരെയാണ് കേസ്. കൊല്ലം പുനലൂര്‍ സ്വദേശിയായ കെ. രാജീവിനെ മര്‍ദിച്ച കേസിലാണ് നടപടി. 2021 മാര്‍ച്ചിലായിരുന്നു സംഭവം. സംസ്ഥാന പട്ടികജാതി- പട്ടിക ഗോത്രവര്‍ഗ കമ്മീഷനാണ് നടപടിയെടുക്കാന്‍ നിര്‍ദേശിച്ചത്. 


തെന്മല പോലീസ് സ്‌റ്റേഷനില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം അനുവദിച്ചുകിട്ടിയ വീടിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയത്തിൽ തന്റെ ബന്ധുവിനെതിരെ പരാതിയുമായി എത്തിയപ്പോഴാണ് രാജീവിന്  ശാലുവിന്റെ മർ​ദനമേൽക്കുന്നത്. ഇതിനു പിന്നാലെ ആശുപത്രിയില്‍ പ്രവേശിച്ച രാജീവിനെ ആശുപത്രി മുറ്റത്തുനിന്ന് കൈവിലങ്ങിട്ട് അറസ്റ്റ് ചെയ്യുകയും സ്റ്റേഷനിലെത്തിച്ച് വെയിലത്ത് നിര്‍ത്തുകയും ചെയ്തു. തന്നെ മര്‍ദിച്ച ദൃശ്യങ്ങള്‍ രാജീവ് റെക്കോര്‍ഡ് ചെയ്തിരുന്നു.


പക്ഷെ, ദൃശ്യങ്ങൾ പോലീസ് ഉദ്യോ​ഗസ്ഥർ ഫോണില്‍ നിന്ന് നശിപ്പിച്ചു. എന്നാല്‍, മാധ്യമങ്ങള്‍ക്ക് ദൃശ്യങ്ങൾ കിട്ടിയതോടെയാണ് വിഷയം പൊതുമധ്യത്തിലേക്ക് വരുന്നത്. സ്റ്റേഷനില്‍ വെച്ച് മര്‍ദിച്ച സി.ഐ വിശ്വംഭരനെ സര്‍വീസില്‍ നിന്ന് നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, രാജീവിനെ മര്‍ദിക്കാന്‍ കൂട്ടുനിന്ന ശാലുവിനെ സംരക്ഷിക്കാനാണ് ഉദ്യോ​ഗസ്ഥർ ശ്രമിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.