Fire at Secretariat: സെക്രട്ടറിയേറ്റിൽ തീപിടിത്തം; തീ പിടിച്ചത് എസിയിൽ നിന്ന്
വ്യവസായ മന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി വിനോദിൻ്റെ ഓഫീസിലാണ് തീപിടിത്തമുണ്ടായത്. മുറിയിലെ കർട്ടനും സീലിങ്ങും കത്തിനശിച്ചു.
തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ തീപിടിത്തം. നോർത്ത് സാന്റ്വിച്ച് ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപമാണ് രാവിലെ തീപിടിത്തമുണ്ടായത്. മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറി തീപിടിത്തത്തിൽ കത്തിനശിച്ചു. തീപിടിത്തമുണ്ടായി പതിനഞ്ച് മിനിറ്റിനുള്ളിൽ ഫയർഫോഴ്സ് സംഘമെത്തി തീയണച്ചു. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘമാണ് തീയണയ്ക്കാൻ എത്തിയത്. എസിയിൽ നിന്നാണ് തീപിടിച്ചതെന്നാണ് വിവരം. അതേസമയം ഫയലുകൾ കത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഉന്നത പൊലീസ് സംഘവും ജില്ലാ കളക്ടറും സ്ഥലത്തെത്തി പരിശോധന തുടങ്ങി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.
Tanur Boat Accident: താനൂർ ബോട്ടപകടം: നാസറിനെതിരെ കൂടുതൽ വകുപ്പുകൾ ചേർക്കും, തൂവൽതീരത്ത് ഇന്നും തിരച്ചിൽ
മലപ്പുറം: താനൂർ ദുരന്തവുമായി ബന്ധപ്പെട്ട് ഇന്നലെ ബോട്ടുടമ നാസറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ ഇന്ന് കൂടുതൽ കുറ്റങ്ങൾ ചുമത്തും. കോഴിക്കോട് നിന്നുമാണ് നാസറിനെ പിടികൂടിയത്. നാസറിനെതിരെ ജനരോഷം ഉണ്ടാകുമെന്നത് കണക്കിലെടുത് കണക്കിലെടുത്ത് ഇയാളെ താനൂർ സ്റ്റേഷനിലേക്ക് കൊണ്ടുവന്നിരുന്നില്ല. നാട്ടുകാർ ഇന്നലെ താനൂർ സ്റ്റേഷന് മുന്നിൽ തടിച്ചു കൂടിയിരുന്നു.
നാസറിനെ ഇന്നലെ രഹസ്യ കേന്ദ്രത്തിൽ വെച്ചാണ് ചോദ്യം ചെയ്തത്. ബോട്ട് ഓടിച്ചിരുന്ന താനൂർ ഒട്ടുംപുറം സ്വദേശിയായ സ്രാങ്ക് ദിനേശനും ജീവനക്കാരൻ രാജനും ഒളിവിലാണ്. അപകടം നടന്നതിന് മുൻപുള്ള ദിവസങ്ങളിൽ അമിതമായി യാത്രക്കാരെ കയറ്റി ദിനേശൻ ബോട്ട് ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്തു വന്നിരുന്നു. താനൂർ ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തിൽ 14 അംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. തുറമുഖം വകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്തെത്തും.
അതിനിടെ അപകടം നടന്ന തൂവൽത്തീരത്ത് ഇന്ന് വീണ്ടും തിരച്ചിൽ തുടങ്ങി. ദേശീയ ദുരന്ത നിവാരണ സേനയുടെ 15 അംഗം കൂടി ഇന്നലെ ദൗത്യ സംഘത്തിൽ ചേർന്നിരുന്നു. ഇനി ആരെയും കണ്ടെത്താള്ളതായി സ്ഥിരീകരണം ഇല്ല. എങ്കിലും ഇന്ന് കൂടി തെരച്ചിൽ തുടരാനാണ് തീരുമാനം. എത്രപേർ ബോട്ടിൽ കയറിയെന്ന കൃത്യമായ കണക്ക് കിട്ടാത്തതാണ് പ്രതിസന്ധി. സംഭവവുമായി ബന്ധപ്പെട്ട് ആരെയും കാണാനില്ലെന്ന പരാതി നിലവിൽ ഇല്ല. നേവിയും രണ്ടു തവണയായി തെരച്ചിലിന് എത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...