അപൂർവ രോഗം ബാധിച്ച സൗമ്യ എന്ന പെൺകുട്ടിയെക്കുറിച്ച് നവ്യ വീഡിയോ ചെയ്തതിൽ അഭിനന്ദനവുമായി ഫിറോസ് കുന്നംപറമ്പിൽ രംഗത്ത്.  നവ്യ ചെയ്ത ആ വീഡിയോആ കുട്ടിയുടെ ജീവിതം തന്നെ മാറ്റിയിരിക്കുന്നുവെന്നും ഫിറോസ് തന്റെ ഫെയ്സ്ബുക്കിലൂടെ കുറിച്ചിട്ടുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ലക്ഷത്തിൽ ഒരാൾക്ക് മാത്രം വരുന്ന മാരകരോഗം ബാധിച്ച സൗമ്യ എന്ന പെൺകുട്ടിക്ക് വേണ്ടി നിങ്ങൾ ചെയ്ത ഈ വീഡിയോ എന്റെ മുന്നിൽ എത്തുന്നത് വരെ നിങ്ങൾ എനിക്ക് മികച്ച അഭിനേത്രി മാത്രമായിരുന്നുവെന്ന് തുടങ്ങുന്നതായിരുന്നു ഫിറോസിന്റെ പോസ്റ്റിന്റെ തുടക്കം.  


Also read: Ramzi suicide case: ലക്ഷ്മി പ്രമോദ് അടക്കമുള്ളവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ


ഞാനൊരു ചാനൽ ഷോയിൽ വച്ചാണ് സൗമ്യയെ കാണുന്നതെന്നും അന്ന് അവരുടെ അവസ്ഥ മനസ്സിലായിട്ടും ഒരുപാട് രോഗികൾ എന്റെ മുന്നിൽ ഉള്ളതുകൊണ്ട് എനിക്കവർക്ക് വേണ്ടി ഒന്നും ചെയ്യാൻ സാധിച്ചില്ലയെന്നും പക്ഷേ എനിക്കിപ്പോൾ അതിൽ സങ്കടമില്ല, അവൾ എത്തിച്ചേർന്നിരിക്കുന്നത് സുരക്ഷിതമായ കൈകളിൽ തന്നെയായിരുന്നുവെന്നും ഫിറോസ് കുറിച്ചിട്ടുണ്ട്.  ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെചേർക്കുന്നു;