Sainik School Kazhakootam|കേരളത്തിൽ നിന്നടക്കം 10 പെൺകുട്ടികൾ, കഴക്കൂട്ടം സൈനീക സ്കൂളിലെ ആദ്യ ഗേൾസ് ബാച്ച്
കേരളത്തിൽ നിന്നുള്ള ഏഴ് പെൺകുട്ടികളും ബീഹാറിൽ നിന്നുള്ള രണ്ട് പെൺകുട്ടികളും ഉത്തർപ്രദേശിൽ നിന്നുള്ള ഒരു പെൺകുട്ടിയും അടങ്ങുന്നതാണിത്.
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി കഴക്കൂട്ടം സൈനീക സ്കൂളിൽ 10 പേരടങ്ങുന്ന പെൺകുട്ടികളുടെ ആദ്യ ബാച്ച് പ്രവേശനം നേടി. 2020-21 വർഷത്തേക്കാണ് ഇവരുടെ പ്രവേശനം.ഓൾ ഇന്ത്യ സൈനിക് സ്കൂൾ പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ കുട്ടികളാണിത്.
കേരളത്തിൽ നിന്നുള്ള ഏഴ് പെൺകുട്ടികളും ബീഹാറിൽ നിന്നുള്ള രണ്ട് പെൺകുട്ടികളും ഉത്തർപ്രദേശിൽ നിന്നുള്ള ഒരു പെൺകുട്ടിയും അടങ്ങുന്നതാണിത്. പുതിയ ഗേൾസ് കേഡറ്റ് ബാച്ചിനെ പ്രിൻസിപ്പൽ കേണൽ ധീരേന്ദ്രകുമാർ അഭിസംബോധന ചെയ്തു. 1962-ലാണ് സംസ്ഥാനത്തെ ഏക സൈനീക സ്കൂൾ സ്ഥാപിതമായത്.
കാമ്പസിലേക്കുള്ള ആദ്യ ബാച്ച് പെൺകുട്ടികളെ സ്വാഗതം ചെയ്യുന്നതിന് മുന്നോടിയായി സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ അടക്കം കഴിഞ്ഞ ഒരു വർഷമായി പൂർത്തിയായി വരുകയായിരുന്നു. ഡോർമറ്ററി അടക്കമുള്ളവയുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്.
മുൻപ് 2018-19 അധ്യയന വർഷത്തിൽ മിസോറാമിലെ സൈനിക് സ്കൂൾ സൊസൈറ്റിയുടെ വിജയകരമായ പരീക്ഷണമായിരുന്നു സൈനിക് സ്കൂളുകളിൽ ഗേൾ കേഡറ്റുകളുടെ പ്രവേശനം. തുടർന്ന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ അവരുടെ സൈനിക് സ്കൂളുകളിൽ പെൺകുട്ടികളെ പ്രവേശിപ്പിക്കാൻ മുൻകൈയെടുത്തു.
ALSO READ : കൊടകര കുഴൽപ്പണക്കേസ്; ഡിഐജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...