കൊടകര കുഴൽപ്പണക്കേസ്; ഡിഐജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം

കൊടകര കുഴൽപ്പണ കവർച്ചാക്കേസിൽ (Kodakara Hawala Case) അന്വേഷണത്തിന് പ്രത്യേക സംഘത്തെ (Special Investigation Team) രൂപീകരിച്ചു. തൃശൂർ റെയ്ഞ്ച് ഡിഐജിയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘമാണ് കേസിൽ അന്വേഷണം നടത്തുക. ഡിജിപിയുടെ ഉത്തരവിനെ തുടർന്നാണ് തീരുമാനം.

Written by - Zee Hindustan Malayalam Desk | Last Updated : May 8, 2021, 03:02 PM IST
  • കവർച്ചാസംഘത്തിൽ ഉൾപ്പെട്ട എല്ലാവരെയും കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് പിടികൂടിയിരുന്നു
  • ഇതിന് പിന്നാലെയാണ് പണത്തിന്റെ ഉറവിടം കണ്ടെത്താനുൾപ്പെടെ അന്വേഷണം വ്യാപിപ്പിക്കുന്നത്
  • പണം കൊടുത്തുവിട്ട കോഴിക്കോട്ടെ അബ്കാരി ധർമരാജന് ആർഎസ്എസ് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു
  • കേസിൽ കവർച്ചാസംഘത്തിൽ ഉൾപ്പെട്ട 19 പേരെയാണ് പോലീസ് ഇതുവരെ പിടികൂടിയത്
കൊടകര കുഴൽപ്പണക്കേസ്; ഡിഐജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം

തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാക്കേസിൽ (Kodakara Hawala Case) അന്വേഷണത്തിന് പ്രത്യേക സംഘത്തെ (Special Investigation Team) രൂപീകരിച്ചു. തൃശൂർ റെയ്ഞ്ച് ഡിഐജിയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘമാണ് കേസിൽ അന്വേഷണം നടത്തുക. ഡിജിപിയുടെ ഉത്തരവിനെ തുടർന്നാണ് തീരുമാനം.

കവർച്ചാസംഘത്തിൽ ഉൾപ്പെട്ട എല്ലാവരെയും കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് (Police) പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് പണത്തിന്റെ ഉറവിടം കണ്ടെത്താനുൾപ്പെടെ അന്വേഷണം വ്യാപിപ്പിക്കുന്നത്. പണം കൊടുത്തുവിട്ട കോഴിക്കോട്ടെ അബ്കാരി ധർമരാജന് ആർഎസ്എസ് (RSS) ബന്ധമുണ്ടെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

ALSO READ: തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; രണ്ടര കോടി രൂപയുടെ കഞ്ചാവ് പിടികൂടി

കേസിൽ കവർച്ചാസംഘത്തിൽ ഉൾപ്പെട്ട 19 പേരെയാണ് പോലീസ് ഇതുവരെ പിടികൂടിയത്. മുഖ്യപ്രതികളിലൊരാളായ കണ്ണൂർ ഇരിട്ടി സ്വദേശി റഹീമിനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് മാത്രം 13 ലക്ഷം രൂപ കണ്ടെടുത്തിരുന്നു.

ഏപ്രിൽ മൂന്നിനാണ് കൊടകരയിൽ വ്യാജ വാഹനാപകടമുണ്ടാക്കി കുഴൽപ്പണം കവർന്നത്. 25 ലക്ഷം രൂപയാണ് കവർന്നതെന്നായിരുന്നു ധർമരാജന്റെയും ഡ്രൈവറായ ഷംജീറിന്റെയും പരാതി. എന്നാൽ ഇവർ വെളിപ്പെടുത്തിയതിനേക്കാൾ പണം കാറിലുണ്ടായിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഏകദേശം മൂന്നരക്കോടിയോളം രൂപയാണ് നഷ്ടപ്പെട്ടതെന്നാണ് പൊലീസ് കണ്ടെത്തൽ. പിടികൂടിയ പ്രതികളിൽനിന്ന് ഇതുവരെ ഏകദേശം 40 ലക്ഷത്തിലധികം രൂപ കണ്ടെടുത്തിരുന്നു. ഇതിനിടെയാണ് ധർമരാജന്റെ ആർഎസ്എസ് ബന്ധം പൊലീസ് സ്ഥിരീകരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

More Stories

Trending News