Thanoor Custodial Death: താനൂർ കസ്റ്റഡി മരണം: ഒന്നാംഘട്ട അന്വേഷണം പൂർത്തിയാക്കി സിബിഐ
Custodial Death: തെളിവുകളും, രേഖകളും എറണാകുളത്തേക്ക് മാറ്റാന്‍ സിബിഐ അപേക്ഷ നല്‍കി. പരപ്പനങ്ങാടി കോടതിയില്‍ നിന്നും എറണാകുളം സിജെഎം കോടതിയിലേക്ക് കേസ് മാറ്റണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
മലപ്പുറം: താനൂര്‍ കസ്റ്റഡി കൊലപാതക കേസില്‍ ഒന്നാം ഘട്ട അന്വേഷണം പൂര്‍ത്തിയാക്കി സിബിഐ മടങ്ങിയാതായി റിപ്പോർട്ട്. കേസന്വേഷണത്തിന്റെ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയ സിബിഐ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രിയുടെ മൊഴിയെടുക്കുകയും താനൂര്‍ പോലീസ് ക്വാര്‍ട്ടേഴ്‌സിലും ആലുങ്ങലിലും പരിശോധന നടത്തുകയും ചെയ്തു.
Also Read: Thanoor Custody Death Case: താനൂർ കസ്റ്റഡി കൊലപാതക കേസ്; സിബിഐ അന്വേഷണം ആരംഭിച്ചു
ആലുങ്ങലിൽ താമിര്‍ ജിഫ്രിയുടെ വാടക മുറിയാണ് സിബിഐ ഉദ്യോഗസ്ഥർ പരിശോധിച്ചത്. പരിശോധന കെട്ടിട ഉടമയുടെ സാന്നിധ്യത്തിലായിരുന്നു. ഡിവൈഎസ്പി കുമാര്‍ റോണക്, ഇന്‍സ്‌പെക്ടര്‍ പി മുരളീധരന്‍, എഎസ്‌ഐ ഹരികുമാര്‍ എന്നിവരുടെ സംഘമാണ് പരിശോധന നടത്തിയത്. നേരത്തെ ക്രൈംബ്രാഞ്ചും ഈ സ്ഥലങ്ങളില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചിരുന്നു.
Also Read: Mangal Ketu Yuti: ചൊവ്വ-കേതു സംഗമം ഈ രാശിക്കാർ കീഴടക്കും ഉയർച്ചയുടെ പടവുകൾ!
ഇതിനു പുറമെ തെളിവുകളും, രേഖകളും എറണാകുളത്തേക്ക് മാറ്റാന്‍ സിബിഐ അപേക്ഷ നല്‍കി. പരപ്പനങ്ങാടി കോടതിയില്‍ നിന്നും എറണാകുളം സിജെഎം കോടതിയിലേക്ക് കേസ് മാറ്റണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രി സിബിഐയ്ക്ക് മൊഴി നൽകിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥരുമായി വിശദമായി സംസാരിച്ചുവെന്നും പറഞ്ഞു. സിബിഐ അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും ഉന്നതരുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്ന ആവശ്യം സിബിഐയെ അറിയിച്ചിട്ടുണ്ടെന്നും ഹാരിസ് ജിഫ്രി മാധ്യമങ്ങളോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...