ആലുവ: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൌണിനെ തുടര്‍ന്ന് കേരളത്തില്‍ കുടുങ്ങിയ അതിഥി തൊഴിലാളികള്‍ അവരവരുടെ നാടുകളിലേക്ക്...


COMMERCIAL BREAK
SCROLL TO CONTINUE READING

അതിഥി തൊഴിലാളികളെ സ്വന്തം നാട്ടിലെത്തിക്കാന്‍ ഏര്‍പ്പെടുത്തിയ ആദ്യ നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ ആലുവയില്‍ നിന്നും പുറപ്പെട്ടു. ഭുവനേശ്വറിലേക്കാണ് ട്രെയിനിന്‍റെ ആദ്യ യാത്ര. 


നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ട്രെയിന്‍ ഓടിതുടങ്ങിയത്. 1140 തൊഴിലാളികളുമായാണ് ട്രെയിനിലുള്ളത്. ഇവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ പെരുമ്പാവൂരില്‍ നിന്നുമുള്ളവരാണ്. 


റഷ്യന്‍ പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്‌തിന് കൊറോണ സ്ഥിരീകരിച്ചു!!


 


എല്ലാവിധ പരിശോധനകളും പൂര്‍ത്തിയാക്കിയാണ് ഇവരെ ട്രെയിനുകളില്‍ പ്രവേശിപ്പിച്ചത്. യാത്ര സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയ ശേഷം 40 ബസുകളിലായാണ് ഇവരെ ആലുവ പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്. 


ആവശ്യമായ ഭക്ഷണം, വെള്ള൦, മരുന്നുകള്‍ എന്നിവ കരുതിയ ശേഷമായിരുന്നു യാത്ര. ഏറണാകുളം ജില്ലയില്‍ നിന്നും ഇത്തരത്തിലുള്ള രണ്ട് ട്രെയിനുകള്‍ കൂടി ശനിയാഴ്ച പുറപ്പെടും. 


കളിക്കാനിറങ്ങിയ കുട്ടികള്‍ ചതുപ്പില്‍; മരിച്ചത് ഒരേ കുടുംബത്തിലെ മൂന്ന് കുഞ്ഞുങ്ങള്‍‍!


 


ആലുവയില്‍ നിന്ന് പട്നയിലേക്കും സൌത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഭുവനേശ്വറിലേക്കുമാകാം ഈ ട്രെയിനുകള്‍ പോകുക. മന്ത്രി വിഎസ് സുനില്‍ കുമാറാണ് ഇക്കാര്യം അറിയിച്ചത്. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികളുടെ കൃത്യമായ കണക്കുകള്‍ തൊഴില്‍ വകുപ്പിന്റെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 


കൂടാതെ, അന്യസംസ്ഥാനങ്ങളില്‍  കുടുങ്ങി കിടക്കുന്ന മലയാളികളെ തിരിച്ചെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായും മറ്റ് സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്ത് എല്ലാവരെയും നാട്ടിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.