കളിക്കാനിറങ്ങിയ കുട്ടികള്‍ ചതുപ്പില്‍; മരിച്ചത് ഒരേ കുടുംബത്തിലെ മൂന്ന് കുഞ്ഞുങ്ങള്‍‍!

കാഞ്ഞങ്ങാട് ബാവാ നഗറില്‍ ഒരേ കുടുംബത്തിലെ മൂന്ന് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. 

Last Updated : May 1, 2020, 07:59 AM IST
കളിക്കാനിറങ്ങിയ കുട്ടികള്‍ ചതുപ്പില്‍; മരിച്ചത് ഒരേ കുടുംബത്തിലെ മൂന്ന് കുഞ്ഞുങ്ങള്‍‍!

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബാവാ നഗറില്‍ ഒരേ കുടുംബത്തിലെ മൂന്ന് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. 

ബാവാ നഗറില്‍ നുറുദ്ദീന്‍-മഹറൂഫ ദമ്പതികളുടെ മകന്‍ നാല് വയസുകാരന്‍ മുഹമ്മദ്‌ ബാഷിര്‍, ഇവരുടെ ബന്ധു നാസര്‍-താഹിറ ദമ്പതികളുടെ ആറു വയസുകാരനായ മകന്‍ അജ്നാസ്, നാസറിന്‍റെ സഹോദരന്‍ സാമിര്‍-റസിയ എന്നിവരുടെ മകന്‍ ആറു വയസുകാരന്‍ മുഹമ്മദ്‌ മിസ്‌ഹബ് എന്നിവരാണ്‌ മരിച്ചത്. 

ഇന്നലെ വൈകിട്ട് നോമ്പുതുറ കഴിഞ്ഞിട്ടും കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ജോയ് അറയ്ക്കലിന്‍റെ മരണം ആത്മഹത്യ: 14-ാം നിലയിൽ നിന്ന് ചാടിയത് ഓഫീസ് മീറ്റിംഗിന് മുന്‍പ് 

വീടിനു 100 മീറ്റര്‍ അകലെയുള്ള ചതുപ്പില്‍ നിന്നുമാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വൈകിട്ട് മഴ പെയ്തതിനാല്‍ കുട്ടികള്‍ സമീപത്തെ വീടുകളില്‍ ഉണ്ടാകും എന്നാണ് വീട്ടുകാര്‍ കരുതിയിരുന്നത്. 

എന്നാല്‍, നോമ്പുതുറ കഴിഞ്ഞിട്ടും കുട്ടികളെ കാണാതായതോടെ ബന്ധുക്കള്‍ അന്വേഷിച്ചിറങ്ങുകയായിരുന്നു. അജ്നാസും മിസ്ഹബും കടപ്പുറം പിപിടിഎസ്എൽപി സ്കൂളിലെ യുകെജി വിദ്യാര്‍ഥികളാണ്.

Trending News