തിരുവനന്തപുരം: വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. സംഭവം നടന്നത് തിരുവനന്തപുരം മര്യനാടാണ്. മര്യനാട് വെട്ടതുറ സ്വദേശി അത്തനാസ് ആണ് മരിച്ചത്. 47 വയസായിരുന്നു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്!


അപകടം നടന്നത് ഇന്ന് രാവിലെ 6:30 ഓടെയാണ്. മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ച വള്ളം തിരയില്‍ പെട്ട് മറിയുകയായിരുന്നു എന്നാണ് റിപ്പോർട്ട്.  വള്ളത്തിൽ 12 പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ അരുള്‍ദാസന്‍, ബാബു എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.


Also Read: എട്ടാം ശമ്പള കമ്മീഷനെക്കുറിച്ചുള്ള പുത്തൻ അപ്‌ഡേറ്റ്, ശമ്പളം, അലവൻസുകളിൽ എത്ര വർദ്ധവുണ്ടാകും, അറിയാം...


അത്തനാസിന്റെ നില ഗുരുതരമായതിനാല്‍ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റുള്ളവര്‍ നീന്തിക്കയറുകയായിരുന്നു.  മര്യനാട് സ്വദേശിയായ അരുൾദാസിന്റെ വളളത്തിൽ മത്സ്യബന്ധനത്തിന് പുറപ്പെട്ടപ്പോഴായിരുന്നു അപകടം നടന്നത്. 


തമിഴ്നാട്ടിൽ കാറും ട്രക്കും കൂട്ടിയിടിച്ച് 5 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; 2 പേർക്ക് പരിക്ക്


ത​മി​ഴ്നാ​ട്ടി​ലെ തി​രു​വ​ള്ളൂ​രി​ലുണ്ടായ വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​ഞ്ച് വി​ദ്യാ​ർ​ത്ഥി​ക​ൾക്ക് ദാരുണാന്ത്യം. അപകടത്തിൽ നിതീഷ് വർമ), ചേതൻ, യുഗേഷ്, നിതീഷ്, രാംമോഹൻ റെഡ്ഡി എന്നിവരാണ് മരിച്ചത്. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ ര​ണ്ടു വി​ദ്യാ​ർ​ത്ഥി​ക​ളെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റിയിട്ടുണ്ട്. 


Also Read: ഇന്ന് തുലാം രാശിക്കാർക്ക് നല്ല ദിനം, മേട രാശിക്കാർ ജോലിയിൽ ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം!


സ്വ​കാ​ര്യ എഞ്ചിനീയറിങ് ​കോള​ജി​ലെ മൂന്നാം വർഷ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇവരെന്നാണ് റിപ്പോർട്ട്.  അപകടം ഉണ്ടായത് ഇന്നലെ രാത്രിയോടെയായിരുന്നു. ചെ​ന്നൈ-​തി​രു​പ്പ​തി ദേ​ശീ​യ​പാ​ത​യി​ലാ​യിരുന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. ചെന്നൈ എസ്ആര്‍എം കോളേജിലെ വിദ്യാര്‍ത്ഥികളാണ് കാറിലുണ്ടായിരുന്നത്. ഇവർ ആന്ധ്രപ്രദേശില്‍ നിന്നും വിനോദയാത്ര കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. 


ഏഴം​ഗ സംഘം സ​ഞ്ച​രി​ച്ച കാ​ർ ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. കാർ പൂർണമായും തകർന്നതിനാൽ വിദ്യാർത്ഥികളെ പുറത്തെടുക്കാൻ വൈകിയിരുന്നു. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ഈ ഭാഗത്ത് ഗതാഗതം തടസപ്പെട്ടിരുന്നു.  സംഭവത്തിൽ കെ കെ ഛത്രം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.