ആലപ്പുഴ: Ambalappuzha Car Accident: അമ്പലപ്പുഴ ദേശീയ പാതയിലെ മേൽപാലത്തിൽ കാറും ലോറിയും കൂടിയിച്ച്  5 പേർ മരിച്ചു. തിരുവനന്തപുരം  സ്വദേശികളായ പ്രസാദ്, മനു, ഷിജു ഭാസ്, സുമോദ്, കൊല്ലം സ്വദേശി അമൽ എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് കാക്കാഴം മേപാലത്തിൽ വച്ചാണ് അപകടം നടന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കെഎസ്ആർടിസി ബസിനടിയിലേക്ക് വീണ് പരിക്കേറ്റ കാൽനട യാത്രികൻ മരിച്ചു


പച്ചക്കറി കയറ്റിയ ലോറിയിൽ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് നിഗമനം.  ഇടിയിൽ ആൾട്ടോ  കാർ പൂർണമായും തകർന്നു.   കാറിലുണ്ടായിരുന്ന 4 പേർ തൽക്ഷണം മരിക്കുകയും ഒരാൾ ആശുപതിയിലുമാണ് മരിച്ചത്.  മരിച്ചവർ തിരുവനന്തപുരം ഐ.എസ്.ആർ.ഒ യിലെ ക്യാന്റീൻ ജീവനക്കാരാണ്. ഇവർ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പുറപ്പെട്ടതാനിന്നാണ് സൂചന. ആന്ധ്രയിൽ നിന്നും ചരക്കുമായി ആലപ്പുഴയിലേക്ക് വരുകയായിരുന്നു ലോറി.  


Also Read: 8 ദിവസത്തിന് ശേഷം ശനിയുടെ അസ്തമയം; ഈ 5 രാശിക്കാർ സൂക്ഷിക്കണം; കരകയറാൻ കഷ്ടപ്പെടും! 


സംഭവത്തെ തുടർന്ന് ലോറി ഡ്രൈവറെയും സഹായിയേയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.  അപകടത്തിൽ മരിച്ച അഞ്ചു പേരുടെയും മൃതദേഹങ്ങൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആസ്പത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോലീസും ഫയർഫോഴ്സും ചേർന്ന് കാർ വെട്ടിപൊളിച്ചാണ് കാറിനുള്ളിലുള്ളവരെ പുറത്തെടുത്തത്. ലോറി പാലത്തിൽ നിന്നും മാറ്റി ഗതാഗതം പൂർവ സ്ഥിതിയിലാക്കിയിട്ടുണ്ട്. സ്ഥിരമായി അപകടം ഉണ്ടാകുന്ന മേഖലയാണ് അമ്പലപ്പുഴയിലെ മേൽപ്പാലം.


കെഎസ്ആർടിസി ബസിനടിയിലേക്ക് വീണ് പരിക്കേറ്റ കാൽനട യാത്രികൻ മരിച്ചു 


കോട്ടയം: കെഎസ്ആർടിസി ബസിനടിയിലേക്ക് വീണ് പരിക്കേറ്റ കാൽനടയാത്രികൻ മരിച്ചു. പാമ്പാടി മീനടം കുന്നുംപുറത്ത് ജോർജ് കുര്യൻ ആണ് മരിച്ചത്.  അപകടം നടന്നത് ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ ടി.ബി റോഡിലായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. 


റോഡരികിലൂടെ നടന്നുവരുന്ന ആൾ തിരുവനന്തപുരം ഭാഗത്തേയ്ക്ക്  പോകുകയായിരുന്ന കെഎസ്ആർടിസി ബസിന് മുന്നിലേക്ക് വീശുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.  കടന്നു വരുമ്പോൾ റോഡരികിലൂടെ നടന്നു വന്ന ജോർജ് ബസിനടിയിലേക്ക് വീഴുകയായിരുന്നു. ഇയാളുടെ ദേഹത്തുകൂടി ബസ് കയറിയിറങ്ങി.  തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജോർജിനെ സ്ഥലത്തെത്തിയ പോലീസ് ജനറൽ ആദ്യം ജില്ലാ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാട്ടുകയായിരുന്നു. ചികിത്സയിലിരിക്കെ വൈകുന്നേരം 6.20 ഓടെ മരണമടയുകയായിരുന്നു.  മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സിസിടിവി ദൃശ്യം പരിശോധിച്ച പോലീസ് ജോർജ് ബസിനടിയിലേക്ക് കുഴുഞ്ഞു വീണതായിരിക്കാമെന്നാണ് പറയുന്നത്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.