Saturn Transit 2023: ഗ്രഹങ്ങളുടെ ചലനം എപ്പോൾ മാറുമെന്ന് പറയാൻ കഴിയില്ല. ആരുടെയൊക്കെ നല്ല നാളുകൾ ചീത്തയായും അതുപോലെ മോശം ദിനങ്ങൾ എപ്പോൾ ശുഭമാകും എന്നത് ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ മാറ്റങ്ങളിൽ നിന്നും അറിയാൻ കഴിയും. ഇപ്പോഴിതാ ശനി ജനുവരി 31 ന് കുംഭം രാശിയിൽ അസ്തമിക്കും. ശേഷം മാർച്ച് അഞ്ചിന് ഉദിക്കും.
Shani Ast: ശനി തന്റെ ത്രികോണ രാശിയിൽ 33 ദിവസം ദുർബലമായ അവസ്ഥയിൽ തുടരുമെന്നർത്ഥം. ശനിയുടെ കൂടെ സൂര്യൻ പിന്നെ ബുധനും സൂര്യനും ഈ രാശിയിൽ വരുന്നതും ശനി അസ്തമിക്കുന്നതുമൊക്കെ കൊണ്ട് ഈ 5 രാശിക്കാർക്കും അടുത്ത 33 ദിവസം കഷ്ടപ്പാടുകളുടെ ദിനമായിരിക്കും. അത് ഏതൊക്കെ രാശികളെന്ന് അറിയാം...
മേടം: മേടരാശിക്കാരുടെ ജാതകത്തിൽ ശനി പത്താം ഭാവത്തിലാണ് അസ്തമിക്കുന്നത്. ഇത് വീട്, ജോലി, സാമൂഹിക ജീവിതം, തൊഴിൽ ജീവിതം എന്നിവയുടെ ഭവനമാണ്. ശനിയുടെ അസ്തമയം മൂലം മേടം രാശിക്കാർക്ക് ജീവിതത്തിൽ പല പ്രതിസന്ധികളും അഭിമുഖീകരിക്കേണ്ടി വരും. ഔദ്യോഗിക ജീവിതത്തിലും ബുദ്ധിമുട്ടുണ്ടാകും. സാമ്പത്തിക രംഗത്ത് വലിയ നഷ്ടം ഉണ്ടായേക്കാം. ഈ സമയത്ത് പണം നിക്ഷേപിക്കാതിരിക്കുന്നതാണ് നല്ലത്. ദാമ്പത്യ ജീവിതത്തിലും പ്രശ്നങ്ങൾ ഉണ്ടാകും. ശനിയാഴ്ച പഴങ്ങൾ ദാനം ചെയ്യുന്നത് ഉത്തമമാണ്.
കർക്കടകം: കർക്കടക രാശിക്കാർക്ക് 33 ദിവസം വളരെയധികം വേദനാജനകമായിരിക്കും. കരിയറിനെ സംബന്ധിച്ച് പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കുക. ജീവിത പങ്കാളിയുമായുള്ള വഴക്കുകൾ വർദ്ധിക്കും. അതുകൊണ്ടുതന്നെ ഈ സമയത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സമയത്ത് ഒരു ജോലിയും തുടങ്ങാതിരിക്കുന്നതാണ് നല്ലത്. ശനിയാഴ്ച സുന്ദരകാണ്ഡം പാരായണം ചെയ്യുന്നതും ഹനുമാനെ ആരാധിക്കുന്നതും ഉത്തമമാണ്.
ചിങ്ങം: ഈ രാശിക്കാരുടെ ആറാം ഭാവത്തിലാണ് ശനി അസ്തമിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ ആരോഗ്യം മോശമായേക്കാം. നേരത്തെ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് ഈസമയം കൂടുതൽ പ്രശ്നങ്ങൾ നേരിടേണ്ടിവരും. മരുന്നുകൾക്ക് ചെലവ് കൂടുതലായിരിക്കും. ഈ സമയത്ത് എന്തെങ്കിലും തീരുമാനം എടുക്കുന്നുണ്ടെങ്കിൽ വളരെ ശ്രദ്ധയോടെ വേണം എടുക്കാൻ. സ്ത്രീകൾക്ക് അവരുടെ അമ്മവീട്ടിൽ നിന്നും ചില മോശം വാർത്തകൾ ലഭിക്കും. ശനിയാഴ്ച വ്രതം അനുഷ്ഠിക്കുകയും ശനിദേവനെ ആരാധിക്കുകയും ചെയ്യുന്നത് ഈ സമയം ഉത്തമമാണ്.
വൃശ്ചികം ; ഈ 33 ദിവസങ്ങളിൽ വലിയ നിക്ഷേപമൊന്നും നടത്തരുത്. ബിസിനസ്സിൽ പുതിയ പരീക്ഷണങ്ങൾ ഈ സമയം അരുത്. പണം വിവേകത്തോടെ ഉപയോഗിക്കുക. ബിസിനസ്സ് ആവശ്യത്തിനായി യാത്ര ചെയ്യേണ്ടക്കി വരും. ഈ യാത്രയിൽ പ്രത്യേകം ശ്രദ്ധിക്കുക. കുടുംബാംഗങ്ങളുമായി അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടരുത്. ശനിയാഴ്ച ആൾ മരത്തിന്റെ ചുവട്ടിൽ കടുകെണ്ണ വിളക്ക് തെളിയിക്കുക.
കുംഭം: ഈ രാശിക്കാരും ഈ 33 ദിവസങ്ങളിൽ അതീവ ജാഗ്രത പാലിക്കണം. കാരണം ശനി അസ്തമിക്കുന്നത് കുംഭം രാശിയിലാണ്. അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾക്ക് സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നേക്കാം. ജോലി ചെയ്യുന്നവർക്ക് ഓഫീസിലെ ഉദ്യോഗസ്ഥരിൽ നിന്ന് വലിയ സമ്മർദ്ദം നേരിടേണ്ടിവരും. ജീവിത പങ്കാളിയുമായി വഴക്കിടാൻ സാധ്യത. ജോലി മാറുന്നതിന് മുമ്പ് പലതവണ ചിന്തിക്കുക. കരിയറുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിൽ വിവേകത്തോടെ പ്രവർത്തിക്കുക. വ്യവസായികൾ ഒരുതരത്തിലുള്ള നിക്ഷേപവും ഈ സമയം നടത്തരുത്. ശനിയാഴ്ച ഉഴുന്ന് ദാനം ചെയ്യുന്നത് ഉത്തമം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)